/sathyam/media/post_attachments/Wg297UAbNgk4hNKfuoTs.jpg)
കടുത്തുരുത്തി:യശ്ശശരീരനായ കെ. എം. മാണിയുടെ മൂന്നാം ചരമവാര്‍ഷികദിനമായ ഏപ്രില്‍ 9 കേരളാ കോണ്‍ഗ്രസ് (എം) കോട്ടയം തിരുനക്കര മൈതാനിയില്‍ വച്ച് നടത്തുന്ന സ്മൃതിസംഗമത്തിലും അനുസ്മരണസമ്മേളനത്തിലും കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ നിന്ന് വാര്‍ഡ് പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് പി. എം. മാത്യു ഉഴവൂര്‍, ഓഫീസ് ചാര്‍ജ്ജ് ജനറല്‍ സെക്രട്ടറി ടി. എ. ജയകുമാര്‍ എന്നിവര്‍ അറിയിച്ചു.
സംഗമപരിപാടിയുടെ വിജയത്തിനായി നിയോജകമണ്ഡലത്തിലെ മണ്ഡലം തല പാര്‍ട്ടി ജനറല്‍ ബോഡിയോഗങ്ങള്‍ മാര്‍ച്ച് 29ന് മുമ്പായി പൂര്‍ത്തീകരിക്കുന്നതിന് നേതൃയോഗം തീരുമാനിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് പി. എം. മാത്യു ഉഴവൂര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം കാര്യപരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാര്‍ട്ടി ഉന്നതാധികാരസമിതി അംഗം പി. എം. മാത്യു എക്‌സ് എം. എല്‍. എ., സംസ്ഥാന സെക്രട്ടറി സഖറിയാസ് കുതിരവേലി, കെ.റ്റി.യു.സി. സംസ്ഥാന പ്രസിഡന്റ് ജോസ് പുത്തന്‍കാലാ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി, പാര്‍ട്ടി നേതാക്കളായ ഡോ. സിന്ധുമോള്‍ ജേക്കബ്ബ്, പ്രദീപ് വലിയപറമ്പില്‍, തോമസ് റ്റി. കീപ്പുറം, എം. എം. തോമസ്, ബെല്‍ജി ഇമ്മാനുവേല്‍, ജോയി കല്ലുപുര, പി. സി. കുര്യന്‍, ടി. എ. ജയകുമാര്‍, മണ്ഡലം പ്രസിഡന്റുമാരായ ജോസ് തോമസ് നിലപ്പനകൊല്ലി, പി. റ്റി. കുര്യന്‍, തോമസ് പുളിയ്ക്കയില്‍, സിബി മാണി, സാബു കുന്നന്‍, ബിജു പഴയപുര, ജോസ് തൊട്ടിയില്‍, സണ്ണി പുതിയിടം, ജോസ് തടത്തില്‍, ജിജോ ജോസഫ് കുടിയിരുപ്പ്, റോയി മലയില്‍, പാര്‍ട്ടി നേതാക്കളായ കെ. റ്റി. സിറിയക്, പൗലോസ് കടമ്പക്കുഴി, കുരുവിള ആഗസ്തി, എൽബി അഗസ്റ്റ്യൻ കുഞ്ചറിക്കാട്ട്, സൈമൺ പരപ്പനങ്ങാട്ട്, ബൈറ്റ് വട്ടനിരപ്പേല്‍, ബിബിൻ വെട്ടിയാനി, കെ. എസ്. മനോഹരന്‍, നയന ബിജു, ജീന സിറിയക്, ആൻസൺ റ്റി. ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us