/sathyam/media/post_attachments/b88fA3KMRZWTJiN4ysqz.jpg)
പാലാ:പാലായിലെ വ്യാപാരി സമൂഹത്തിന് വരുംകാലങ്ങളിൽ അവരവരുടെ വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ ലൈസൻസ് അവരവരുടെ വീട്ടിൽ ഇരുന്നോ, സ്ഥാപനങ്ങളിൽ ഇരുന്നോ ഓൺലൈനായി ചെയ്യുന്നതിലേക്കായുള്ള ആദ്യ ചുവടുവയ്പ്പ് പാലാ നഗരസഭ ഈ വർഷം മുതൽ ആരംഭിച്ചിരുന്നു.
വ്യാപാരികളുടെ പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ്, മുൻകാല ലൈസൻസ് രസീതി, തൊഴിൽ കരം അടച്ച രസീതി, ബിൽഡിംഗ് ടാക്സ് പകർപ്പ്, നഗരസഭയിലെ കെട്ടിടത്തിൽ വ്യാപാരം നടത്തുന്നവർ വാടകഅടച്ച രസീതിയുടെ പകർപ്പ് എന്നിവ ഒറ്റതവണ ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
ഇതിനോടനുബന്ധിച്ച് ഒരു ലൈസൻസ് പുതുക്കൽ മേള ഫെബ്രുവരി 23, 24 ബുധൻ, വ്യാഴം ദിവസങ്ങളിൽ പാലാ മുനിസിപ്പൽ ടൗൺ നടത്തിയിരുന്നു. ഉദ്ദേശം ആയിരത്തിലേറെ പേർ ഈ സൗകര്യം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഈ മഹാമേളയുടെ രണ്ടാം ഘട്ടം നാളെ മാർച്ച് 23, 24 തീയതികളിലായി ടൗൺഹാളിൽ വച്ച് നടത്തുകയാണ്.
രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് മേള നടക്കുക. ഈ അവസരത്തിൽ നഗരത്തിലെ അക്ഷയകേന്ദ്രങ്ങളിലെയും, ജനസേവന കേന്ദ്രങ്ങളിലെയും പ്രതിനിധികളും നഗരസഭയിലെ ആരോഗ്യ, റവന്യു വിഭാഗം ഉദ്യോഗസ്ഥരുടെയും സേവനം ഉണ്ടായിരിക്കുന്നതാണ്.
പരമാവധി വ്യാപാരി വ്യവസായി സുഹൃത്തുക്കൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും നഗരസഭയുടെ ഈ ചരിത്ര മാറ്റത്തിൽ തോളോട് തോളോട് ചേർന്ന് നിന്ന് സഹകരിക്കണമെന്നും നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര, വൈസ് ചെയർ പേഴ്സൺ സിജി പ്രസാദ്, ആരോഗ്യ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ തുടങ്ങിയവർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us