അറയാനിക്കല്‍ കവല-വളക്കാട്ടുകുന്ന് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് ഗാലക്സിനഗർ പൗര സമിതിയുടെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തുചാലിന് നിവേദനം കൈമാറി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

രാമപുരം:അറയാനിക്കല്‍ കവല-വളക്കാട്ടുകുന്ന് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്ന ആവശ്യം ഉന്നയിച്ചു ഗാലക്സിനഗർ പൗര സമിതിയുടെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തുചാലിന് നിവേദനം കൈമാറി.

Advertisment

സിപിഐഎം രാമപുരം ലോക്കൽ സെക്രട്ടറി ജാന്റീഷിന്റെ സാനിധ്യത്തിൽ എംഎല്‍എ ഫണ്ട് പ്രേതീക്ഷിച്ചിരുന്നതാണ് റോഡിന്റെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം എന്നും എത്രയും വേഗം മറ്റു സാധ്യതകൾ വഴി ഫണ്ട് അനുവദിച്ച് വർക്ക് പൂർത്തീകരിച്ചു നൽകാം എന്നും, ഈ റോഡിന്റെ കാര്യത്തിൽ എപ്പോഴും കൂടെ ഉണ്ടെന്നും ബൈജു ജോൺ ഉറപ്പു നൽകി. ജാൻറ്റീഷ്, വിബിൻ നാരായണൻ, ജെറി വാഴക്കമലയിൽ, സുനിൽ ഗോപിനാഥ്‌, ജോബി കടലംകാട്ട്, സജി, ദിലീപ് എന്നിവർ സംസാരിച്ചു.

Advertisment