/sathyam/media/post_attachments/ELgkNG6pLjiM7WacVTUy.jpg)
പാലാ:കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് കൊണ്ടുവന്ന അത്യാധുനിക സജീകരണങ്ങളോടു കൂടിയ ഉപകരണങ്ങൾ അധികൃതരുടെ അനാസ്ഥ മൂലം നശിക്കുന്നു. കാർഡിയോളജി വിഭാഗത്തിലേയ്ക്കും ലാബുകളിലേയ്ക്കുമുള്ള പുതിയ ഉപകരണങ്ങളാണ് പൊളിച്ചുകൊണ്ടിരിക്കുന്ന പഴയ കെട്ടിടത്തിൽ കാണപ്പെട്ടത്.
ഇത്രയും വിലപിടിപ്പുള്ള ഉപകരണങ്ങൾ ഇതുവരെ മാറ്റുവാൻ അധികൃതർ തയ്യാറായിട്ടില്ല. ഇതിനെതിരെ ബിജെപി പാലാ മണ്ഡലം പ്രസിസന്റ് സുധീഷ് നെല്ലിക്കന്റെ നേതൃത്വത്തിൽ സൂപ്രണ്ടിനെ കണ്ട് ശക്തമായ പ്രതിഷേധം അറിയിച്ചു.
/sathyam/media/post_attachments/zg2TXGxXAsDrG1Re13k9.jpg)
സാധാരണക്കാരുടെ ജീവന് വില കൽപ്പിക്കാതെയും ലക്ഷക്കണക്കിന് വില വരുന്ന ഉപകരണങ്ങൾ സംരക്ഷിക്കാത്ത ആശുപത്രി അധികൃതരുടെയും മുനിസിപ്പാലിറ്റിയുടെയും അനാസ്ഥക്കെതിരെ പൊതുജനങ്ങളുടെ നേതൃത്വത്തിൽ ബിജെപി ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.
ബിജെപി പാലാ മണ്ഡലം ജനറൽ സെക്രട്ടറി ബിനീഷ് ചൂണ്ടച്ചേരി, ന്യൂനപക്ഷ മോർച്ച ദേശീയ നിർവാഹക സമിതി അംഗം സുമിത്ത് ജോർജ്ജ്, പാലാ മുനിസിപ്പൽ ജനറൽ സെക്രട്ടറി സതീഷ് ജോൺ, ന്യൂനപക്ഷ മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി മൈക്കിൾ ഓടയ്ക്കൽ, കരൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി പ്രവീൺ അന്തീനാട് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us