പാലാ പൊതുശ്മശാനം ഗ്യാസ് ക്രിമിറ്റോറിയം നിർമ്മാണ ഉദ്ഘാടനം നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറെക്കര നിർവഹിച്ചു

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: നഗരസഭ വക പൊതു ശ്മശാനം നവീകരിക്കുന്നു. ഇവിടെ ഗ്യാസ് ക്രിമിറ്റോറിയം കൂടി നിർമ്മിക്കുകയാണ്‌. പുത്തൻപള്ളികുന്നിലാണ് പൊതുശ്മശാനം ഉള്ളത്. നഗരത്തിനു പുറത്തു നിന്നും സംസ്കാരത്തിനായി ഇവിടം പ്രയോജനപ്പെടുത്തുന്നുണ്ട്.

Advertisment

നവീന കെട്ടിടം ഉൾപ്പെടെ 32 ലക്ഷം രൂപ ചിലവഴിച്ചാണ് നിർമ്മാണമെന്ന് നഗരസഭാ ചെയർമാൻ ആൻ്റോപടിഞ്ഞാറേക്കര, വൈസ് ചെയർപേഴ്സൺ സിജി പ്രസാദ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ എന്നിവർ പറഞ്ഞു.

കുറഞ്ഞ ചിലവിൽ, സമയം കുറഞ്ഞ സമയത്തിനുള്ളിൽ സംസ്കാരo ഇവിടെ ഇതോടെ സാദ്ധ്യമാകും' നഗരസഭാ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി ശുചിത്വമിഷൻ, നാഷണൽ സ്മോൾ ഇൻഡസ്ട്രീസ് എന്നിവയുടെ അംഗീകാരമുള്ള ചെന്നൈ ആ സ്ഥാനമായ കമ്പനിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.

എത്രയും വേഗം നിർമ്മാണം പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് ചെയർമാർ അറിയിച്ചു. കൗൺസിലർമാരായ ലീന സണ്ണി , ബിജി ജോജോ, . ഷാജു തുരുത്തൻ, സാവിയോ കാവുകാട്ട്, വി സി പ്രിൻസ് , നീനാ ചെറുവള്ളിൽ, മായാപ്രദീപ്, ആർ സന്ധ്യാ, ജോസ് ചീരാംകുഴി; തോമസ് പീറ്റർ, അസി.എക്സിക്യൂട്ടീവ് എൻജിനിയർ സിയാദ്, കമ്പനി എക്സിക്യൂട്ടീവ് ജോണി സൈമൺ തുടങ്ങി യവർ പ്രസംഗിച്ചു.

Advertisment