/sathyam/media/post_attachments/mPibRpVjB7L12iKhOuFs.jpg)
മോനിപ്പള്ളി: ആച്ചിക്കൽ ലിറ്റിൽ ഫ്ളവർ വിദ്യാനികേതൻ ഐ.സി.എസ്.ഇ സ്കൂളിൻെറ 29-ാമത്
വാർഷികാഘോഷം 'ഫ്ലവററ്റ് 2022' എംപി തോമസ് ചാഴികാടൻ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു. ഉദയഗിരി സെൻറ് ജോസഫ് പള്ളി വികാരി റവ. ഫാ. തോമസ് മലയിൽ പുത്തൻപുര
അ ദ്ധ്യക്ഷത വഹിച്ച ഈ സുദിനത്തിന് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം പി.എം. മാത്യു, ഉഴവൂർ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഡോ. സിന്ധുമോൾ ജേക്കബ് എന്നിവർ ആശംസകളർപ്പിച്ചു.
സ്ക്കൂൾ പ്രിൻസിപ്പൽ റവ. സി. മെറിൻ എബ്രഹാം എംഎല്‍എഫ്, ലോക്കൽ മാനേജർ റവ. സി. ലില്ലീസ് എംഎല്‍എഫ്, ഉഴവൂർ പഞ്ചായത്ത് രണ്ടാം വാർഡ് അംഗം സുരേഷ് വി.റ്റി, പതിനൊന്നാം വാർഡ് അംഗം ശ്രീനി തങ്കപ്പൻ എന്നിവരുടെ നിറസാന്നിധ്യവും ഉണ്ടായിരുന്നു.
സ്കൂള്‍ ലീഡർമാരായ മാസ്റ്റർ ഡെറിക് മാത്യു ജോർജ്, നിരഞ്ജന എസ്. നായർ എന്നിവരും സന്നിഹിതരായിരുന്നു. പി.ടി.എ. പ്രസിഡൻറും പാമ്പാക്കുട ബ്ളോക്ക് പഞ്ചായത്ത് അംഗവുമായ ഡോജിൻ ജോൺ സ്വാഗതവും വൈസ് പ്രസിഡൻറ് പ്രദീപ്. സി. എസ്. നന്ദിയും പറഞ്ഞു.
തോമസ് ചാഴികാടൻ എംപിയെയും ദീർഘകാലം ലിറ്റിൽ ഫ്ളവർ വിദ്യാനികേതൻെറ പി.ടി.എ. പ്രസിഡൻറായി സ്തുത്യർഹ സേവനം നടത്തിയ ഡോജിൻ ജോണിനെയും പൊന്നാടയണിയിച്ച് ആദരിച്ചു. പൊതുസമ്മേളനത്തെത്തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us