/sathyam/media/post_attachments/TeoKmDQyB6aALlwaYdiI.jpg)
പെരുവ:കാര്‍ഷിക, ഉത്പാദന മേഖലകള്‍ക്ക് മുഖ്യപരിഗണന നല്‍കി മുളക്കുളം പഞ്ചായത്തിന്റെ 2022-23 വര്‍ഷത്തെ വാര്‍ഷിക ബജറ്റ്. 30.85 കോടി രൂപ വരവും 30.59 കോടി രൂപ ചെലവും 26 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലാ ജോസഫ് അവതരിപ്പിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുദേവന്‍ നായര്‍ അധ്യക്ഷതവഹിച്ചു. കാര്‍ഷിക, ഉത്പാദന, ക്ഷീര കര്‍ഷക മേഖലകള്‍ക്കും സ്ത്രീകളുടെയും കുട്ടികളുടെയും വയോജനങ്ങളുടെയും ക്ഷേമത്തിനും മുഖ്യപരിഗണന നല്‍കുന്നതും പാലിയേറ്റീവ് പരിചരണത്തിന് കൂടുതല്‍ തുക വകയിരുത്തിയിട്ടുള്ളതും തൊഴില്‍സേന രൂപവത്കരിച്ച് തൊഴിലവസരം വര്‍ധിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഭവന നിര്‍മാണം, ദാരിദ്ര്യ നിര്‍മാര്‍ജനം, യുവജന, വയോജന, സ്ത്രീസുരക്ഷ, വനിതാ-ശിശു വികസനം, പട്ടികജാതി-പട്ടികവര്‍ഗ ഉന്നമനം എന്നീ കാര്യങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്നതുമായ ജന്‍ഡര്‍ ബജറ്റാണ് ഇത്തവണ അവതരിപ്പിച്ചത്.
മുളക്കുളം ഗ്രാമപ്പഞ്ചായത്തില്‍ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മാണത്തിനായി ഒന്‍പതു കോടി രൂപയും പി.എച്ച്.സി.യെ എഫ്.എച്ച്.സി. ആക്കുന്നതിനായി ഒരു കോടി രൂപയും കാര്‍ഷിക മേഖലയ്ക്കായി 1.10 കോടി രൂപയും ആരോഗ്യ മേഖലയിലെ ടൊം ബാങ്കിംങിനായി 40 ലക്ഷം രൂപയും വകയിരുത്തി.
റോഡുകളുടെ പുനരുദ്ധാരണത്തിന് 2.10 കോടി രൂപയും പശ്ചാത്തല മേഖലയുടെ വികസനത്തിനായി 2.47 കോടി രൂപയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഓക്‌സീലിയരി ഗ്രൂപ്പുകളെക്കൂടി പങ്കാളികളാക്കി 5400 തൊഴില്‍ ദിനങ്ങള്‍ക്കായി 2.30 കോടി രൂപയും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി 62 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us