/sathyam/media/post_attachments/DuVELtgZpJXYfinZ9uwR.jpg)
ആയാംകുടി: കടുത്തുരുത്തി കൃഷിഭവന്‍റെ കീഴിലുള്ള മാത്താംകരി 'എ' ബ്ലോക്ക് പാടശേഖരത്തിലെ കാരയ്ക്കല്‍ മോട്ടോര്‍പുര ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീ പടര്‍ന്ന് കത്തി നശിച്ചു. ഇന്നലെ രാത്രി 8.30 ഓടുകൂടി തീ മോട്ടോര്‍ പുരയില്‍ തീ പടരുന്നതു കണ്ട് അയല്‍വാസികളും നാട്ടുകാരും ഓടിക്കൂടി തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് അഗ്നിരക്ഷാസേനയും പോലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും ചേര്‍ന്ന് ഒരു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ തീ അണക്കുകയായിരുന്നു.
/sathyam/media/post_attachments/zTNsVM0MRVbOGJXNgzAC.jpg)
തീപിടുത്തത്തില്‍ മോട്ടോര്‍ പുരയും 30 എച്ച്പി മോട്ടോറും സ്റ്റാര്‍ട്ടര്‍, മീറ്റര്‍ ഉള്‍പ്പെടെയുള്ള അനുബന്ധ സാമഗ്രികളും പൂര്‍ണമായും കത്തിനശിച്ചു. ഏതാണ്ട് 9 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ആയതിനാല്‍ അടിയന്തിരമായി ഗവണ്‍മെന്‍റില്‍ നിന്നോ ത്രിതല പഞ്ചായത്തില്‍ നിന്നോ എംഎല്‍എയുടെ ഭാഗത്തുനിന്നോ വേണ്ട സഹായം അനുവദിച്ചുനല്‍കണമെന്ന് പാടശേഖര ഭാരവാഹികളായ ജോസ് ജോസഫ്, ജോസ് മാത്യു എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us