പാലാ മുത്തോലിയില്‍ വാഹനങ്ങള്‍ തടഞ്ഞു സമരക്കാര്‍; നാട്ടുകാരുടെ പ്രതിഷേധം ശക്തം

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

മുത്തോലി: സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ ദേശീയ പണിമുടക്കിന്റെ സമാപന മണിക്കൂറില്‍ ഏറ്റുമാനൂര്‍-പാലാ റോഡില്‍ മുത്തോലി ജംഗ്ഷനില്‍ സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞത് പ്രതിഷേധത്തിനിടയാക്കി.

Advertisment

രണ്ടു ദിവസമായ പണിമുടക്കിനു അനുഭാവം പ്രകടിപ്പിച്ച് മുത്തോലിയില്‍ സമരാനുകൂലികളുടെ സമരപന്തല്‍ ഉണ്ടായിരുന്നു. ഇവിടെയുണ്ടായിരുന്ന പ്രവര്‍ത്തകരാണ് വാഹനങ്ങള്‍ തടയുവാന്‍ റോഡിലിറങ്ങിയത്.

ഏറ്റുമാനൂര്‍-പാലാ റോഡിലൂടെയും കൊടുങ്ങൂര്‍ റോഡിലൂടെയും എത്തിയ വാഹനങ്ങള്‍ സമാരനുകൂലികള്‍ തടഞ്ഞു. വാഹനങ്ങള്‍ തടയില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നെങ്കിലും മുത്തോലിയിലെ സമരാനുകൂലികള്‍ വാഹനങ്ങള്‍ തടയാന്‍ രംഗത്തു വരുകയായിരുന്നു.

ജോലി കഴിഞ്ഞ് മടങ്ങിയവരുടെയും ആശുപത്രിയല്‍ പോയവരുടെയും ഒക്കെ വാഹനങ്ങള്‍ തടഞ്ഞു. പ്രതിഷേധം ശക്തമായതോടെ സമരാനുകൂലികള്‍ പിന്‍വാങ്ങുകയായിരുന്നു. മുത്തോലിയിലെ സമരാഭാസത്തിനെതിരെ പ്രതിഷേധം ശക്തമായി.

Advertisment