മുളക്കുളം ഗ്രാമപഞ്ചായത്തിലെ ശുദ്ധജലക്ഷാമത്തിന്റെ സമ്പൂര്‍ണ്ണ പരിഹാരത്തിനായി അറുനൂറ്റിമംഗലത്ത് അനുവദിച്ച 7 ലക്ഷം ലിറ്ററിന്റെ ടാങ്ക് നിര്‍മ്മാണം ത്വരിതപ്പെടുത്തണം; കെ. എം. മാണി സ്മൃതിസംഗമത്തില്‍ മുളക്കുളം മണ്ഡലത്തില്‍ നിന്നും 150 പ്രതിനിധികള്‍ പങ്കെടുക്കും : കേരള കോണ്‍ഗ്രസ് (എം) മുളക്കുളം മണ്ഡലം നേതൃയോഗം

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

Advertisment

കേരളാ കോണ്‍ഗ്രസ് (എം) മുളക്കുളം മണ്ഡലം നേതൃയോഗം അറുനൂറ്റിമംഗലത്ത് കെറ്റിയുസി (എം) സംസ്ഥാന പ്രസിഡന്റ് ജോസ് പുത്തന്‍കാലാ ഉദ്ഘാടനം ചെയ്യുന്നു. സാബു കുന്നന്‍, ടി. എ. ജയകുമാര്‍, കുരുവിള അഗസ്തി, ടി. കെ. വാസുദേവന്‍ നായര്‍, നയന ബിജു, ലൂക്ക മംഗളായിപറമ്പില്‍, മേരിക്കുട്ടി ലൂക്ക എന്നിവര്‍ സമീപം

പെരുവ:കേരള വാട്ടര്‍ അതോറിട്ടിയുടെ വെള്ളൂര്‍ വെളിയന്നൂര്‍ കുടിവെള്ള പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി 100 കോടി രൂപയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അറുനൂറ്റിമംഗലത്തെ മലകയറ്റപ്പള്ളിക്കു സമീപം 7 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ടാങ്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി രൂപരേഖ തയ്യാറാക്കി അന്തിമ അനുമതിക്കായി സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുള്ളതാണ്.

വെള്ളൂര്‍ വെളിയന്നൂര്‍ കുടിവെള്ള പദ്ധതിയുടെ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്നുമാണ് മുളക്കുളം പഞ്ചായത്തില്‍ ശുദ്ധജലവിതരണം നടന്നു വരുന്നത്. നിലവില്‍ ജലമിഷന്‍ പദ്ധതിയില്‍ ഗാര്‍ഹിക കണക്ഷനുകള്‍ വര്‍ദ്ധിച്ചതിനാല്‍ പഞ്ചായത്തിലെ വിവിധ മേഖലകളില്‍ രൂക്ഷമായ ശുദ്ധജലക്ഷാമം അനുഭവപ്പെടുന്നുണ്ട്. ജാതിയ്ക്കാമല സംഭരണിയില്‍ നിന്നും എല്ലാ കണക്ഷനിലേയ്ക്കും ശുദ്ധജലമെത്തിക്കുന്നതിന് പരിമിതിയുണ്ട്.

ഈ സാഹചര്യത്തില്‍ അറുനൂറ്റിമംഗലത്ത് മലകയറ്റപ്പള്ളിക്കു സമീപം പുതിയതായി സ്ഥാപിക്കുന്ന 7 ലക്ഷം ലിറ്റര്‍ ടാങ്കിന്റെ നിര്‍മ്മാണം ത്വരിതപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുന്നതിന് മന്ത്രി റോഷി അഗസ്റ്റ്യനുമായി ചര്‍ച്ച നടത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് മുന്‍ എംഎല്‍എയും ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ സ്റ്റീഫന്‍ ജോര്‍ജ്ജ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് പുത്തന്‍കാലാ എന്നിവരെ കേരള കോണ്‍ഗ്രസ് (എം) മുളക്കുളം മണ്ഡലം നേതൃയോഗം ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു.

യശശരീരനായ കെ. എം. മാണിസാറിന്റെ മൂന്നാം ചരമവാര്‍ഷിക ദിനമായ ഏപ്രില്‍ 9ന് കോട്ടയം തിരുനക്കര മൈതാനത്ത് നടക്കുന്ന സ്മൃതിസംഗമത്തില്‍ മുളക്കുളം മണ്ഡലത്തില്‍ നിന്നും 150 പാര്‍ട്ടി പ്രതിനിധികളെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു.

കേരളാ കോണ്‍ഗ്രസ്സ് (എം) മുളക്കുളം മണ്ഡലം നേതൃയോഗം അറുനൂറ്റിമംഗലത്ത് കെ.റ്റി.യു.സി. (എം) സംസ്ഥാന പ്രസിഡന്റ് ജോസ് പുത്തന്‍കാലാ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാബു കുന്നന്‍ അദ്ധ്യക്ഷത വഹിച്ചു.

നിയോജകമണ്ഡലം ഓഫീസ് ചാര്‍ജ്ജ് ജനറല്‍ സെക്രട്ടറി ടി. എ. ജയകുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. കെ. വാസുദേവന്‍ നായര്‍, കെ.റ്റി.യു.സി. (എം) നിയോജകമണ്ഡലം പ്രസിഡന്റ് കുരുവിള അഗസ്തി, പാര്‍ട്ടി നേതാക്കളായ ലൂക്ക മംഗളായിപറമ്പില്‍, വി. സി. സ്‌കറിയ വേഴപ്പറമ്പില്‍, ജോയി നടുവിലേടം, നയന ബിജു, ജോണി ഒറവങ്കര, വി. എല്‍. ജോര്‍ജ്ജ് വെട്ടുവഴി, മേരിക്കുട്ടി ലൂക്ക, സി. സി. കുര്യാക്കോസ് ചേലയ്ക്കല്‍, കെ. ഒ. പോള്‍ കപ്ലിക്കുന്നേല്‍, തോമസ് തട്ടുംപുറം, ജയന്‍ ജോര്‍ജ്ജ് മുളക്കുളം, ഷിന്‍സ് ജോസഫ് മുടക്കാമ്പുറം, എന്‍. എന്‍. സുദര്‍ശനന്‍ നായര്‍ നരിക്കുഴി, ബിനു ദേവസ്യ, ജോസ്‌മോന്‍ പാറയില്‍, സി. വി. ജോണി ചെഞ്ചേരില്‍, പി. വി. പ്രസന്നന്‍ പാറയില്‍, ബിജു കുറുമുള്ളില്‍, ജയപ്രകാശ് മണ്ണാംകുന്നേല്‍, തോമസ്‌കുട്ടി മണ്ണംതറമ്യാലില്‍ കെ. എ. അരുണ്‍ കുമാര്‍ കണിയാംപറമ്പ്,ജോസ് മൂന്നു പടിക്കൽ സെബാസ്റ്റ്യന്‍ ഒറവില്‍, ജോഷി പെരുമാലില്‍, മോഹനന്‍ കാരിനിരപ്പ് ബെന്നി മാവേലി, സെബാസ്റ്റ്യന്‍ കരികുളം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisment