/sathyam/media/post_attachments/t5fzJBphjR7tmBrhXyaw.jpg)
പാലാ:കോട്ടയം ജില്ലയിലെ വനിതാ ശിശു വികസന വകുപ്പും പാലാ നഗരസഭയും ചേർന്ന് മുലയൂട്ടുന്ന അമ്മമാർക്ക് ആയി നിർമ്മിച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ ബ്രെസ്റ്റ് ഫീഡിങ് സെന്റർ നഗരസഭാ ചെയർമാൻ ഉദ്ഘാടനം ചെയ്തു.
/sathyam/media/post_attachments/qtZODYQrO4GvKSnPpGBP.jpg)
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ 1- ലക്ഷം രൂപ മുതൽ മുടക്കിയാണത്രേ ഇത് നിർമ്മിച്ചിരിക്കുന്നത്. ബസ് യാത്രക്കാരായ അമ്മമാർക്ക് ഇത് വളരെയേറെ പ്രയോജനം ചെയ്യുമെന്നും, മുലയൂട്ടലിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തുന്നതിന് ഇത് പര്യാപ്തം ആകുമെന്നും ചെയർമാൻ ഉദ്ഘാടനത്തോടനുബന്ധിച്ചു പറഞ്ഞു.
/sathyam/media/post_attachments/vv0kw3kBya4D7mQ8Un5r.jpg)
പ്രസ്തുത യോഗത്തിൽ വൈസ് ചെയർപേഴ്സൺ സിജി പ്രസാദ്, വാർഡ് കൗൺസിലർ ലീനാ സണ്ണി പുരയിടം, കൗൺസിലർമാരായ ബിജി ജോജോ, നീന ജോർജ് ചെറുവള്ളിൽ, സാവിയോ കാവുകാട്ട്, മായാ പ്രദീപ്, സന്ധ്യ ആർ, ജോസ് ജെ ചീരാംകുഴി, ശിശു വികസന പ്രോഗ്രാം ഓഫീസർ കാദിജാമ്മ പി കെ, ളാലം ബ്ലോക്ക് ശിശു വികസന ഓഫീസർ ജിനു മേരി ബെഞ്ചമിൻ, ഐസിഡിഎസ് സൂപ്പർവൈസർ മെറീനാ തോമസ്, സമ്പുഷ്‌ട കേരളം കോട്ടയം ഡിസ്ട്രിക്ട് കോർഡിനേറ്റർ ഷൈജു ജോസഫ്, പ്രോഗ്രാം അസിസ്റ്റന്റ് കാർത്തിക എം ആർ എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us