ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
/sathyam/media/post_attachments/XiOLFhJsNw3whF7rnF1g.jpg)
പെരുവ:വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ പെരുവ മാർക്കറ്റിലെ വ്യാപാരികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് മുളക്കുളം പഞ്ചായത്ത് ഭരണസമിതിക്ക് നിവേദനം സമർപ്പിക്കുന്നതിനായി പെരുവയിൽ വ്യാപാരി പ്രതിനിധികളുടെയും രാഷ്ട്രിയ കക്ഷി നേതാക്കന്മാരുടെയും യോഗം വ്യാപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡന്റ് ബാബു അശ്വനിയുടെ അധ്യക്ഷതയിൽ ചേർന്നു.
Advertisment
/sathyam/media/post_attachments/Isyj1w3TsMOg97FHFoUG.jpg)
സിപിഎം മുളക്കുളം ലോക്കൽ സെക്രട്ടറി ജോയി നെടിയോരം യോഗം ഉത്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏരിയ മുൻവൈസ് പ്രസിഡന്റ് ടോമി മ്യാലിൽ സ്വാഗതം പറഞ്ഞു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ജെഫി ജോസഫ്, എം. ആർ. സാബു, സാബു കുന്നേൽ, കെ. പി. ജോസഫ്, വർഗീസ് കലാരി, ബേബി പാലത്തിങ്കൾ, വത്സൻ മറ്റത്തിൽ, വ്യാപാരി പ്രതിനിധികളായ ടി. എം. രാജൻ, ജോയി കിടങ്ങയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us