മൂലധിഷഠ്തമായ വിപ്ലവ മുന്നേറ്റങ്ങൾ സാമൂഹിക, രാഷ്ട്രീയ, സംസ്കാരിക മാറ്റങ്ങൾക്ക് വേദിയായി മാറി: എസ്‌പിസിഎസ് പ്രസിഡന്റ് അഡ്വ പി.കെ ഹരികുമാർ

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

Advertisment

പാലാ: മൂലധിഷഠ്തമായ വിപ്ലവ മുന്നേറ്റങ്ങൾ സാമൂഹിക, രാഷ്ട്രീയ, സംസ്കാരിക മാറ്റങ്ങൾക്ക് വേദിയായി മാറിയെന്ന് എസ് പി സി എസ് പ്രസിഡന്റ് അഡ്വ പി.കെ ഹരികുമാർ പറഞ്ഞു. മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ ആഭിമുഖ്യത്തിൽ വിജ്ഞാന സമൂഹവും കേരളവും എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ സിന്ധു മോൾ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. സെമിനാർ കോട്ടയം ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി എൻ. ഡി ശിവൻ നയിച്ചു. സർഗ്ഗോത്സവ പുരസ്കാര വിതരണം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ ജോർജ്ജ് നിർവ്വഹിച്ചു.

കെ. എസ് രാജു, റോയി ഫ്രാൻസിസ്, അഡ്വ സണ്ണി ഡേവിഡ്, ജോൺസൺ പുളിക്കൽ , റോയി മാത്യു,ലീനാ ജോർജ്ജ് ,സി.കെ ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു, സർഗ്ഗോൽസവത്തീൽ വി.കെ കുമാരകൈമൾ സ്മാരക എവർറോളിംഗ് ട്രോഫി വിളക്കുമാടം പിപ്പിൾസ് ലൈബ്രറി ഏറ്റവും കൂടുതൽ പോയിന്റ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം ഇ.എം. തോമസ് ഈറ്റത്തോട്ട് സ്മാരക എവർറോളിംഗ് ട്രോഫി കരസ്ഥമാക്കി കുടക്കച്ചിറ കൈരളി വിജ്ഞാന കേന്ദ്രം ലൈബ്രറിയും കരസ്ഥമാക്കി.

Advertisment