പദ്ധതി വിനിയോഗത്തിൽ പാലാ നഗരസഭ കോട്ടയം ജില്ലയിൽ ഒന്നാമത് - ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ:2021- 22 വർഷത്തെ പദ്ധതിതുക വിനിയോഗത്തിൽ 89%- ചിലവഴിച്ച പാലാ നഗരസഭ കോട്ടയം ജില്ലയിൽ ഒന്നാമതായി. വൈക്കം, ഈരാറ്റുപേട്ട നഗരസഭകൾ ആണ് തൊട്ട് അടുത്ത സ്ഥാനങ്ങളിൽ.

Advertisment

കോവിഡ് മഹാമാരിയെ തുടർന്ന് നഗരസഭയിലുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും, നഗരസഭക്ക് ഈ നേട്ടം കൈവരിക്കാൻ കാരണം കുറ്റമറ്റ രീതിയിൽ ഉള്ള ഭരണസംവിധാനവും, ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും കൂട്ടായ ആത്മാർത്ഥതയോടെ യുള്ള പ്രവർത്തനമാണന്ന് നഗര സഭാ ചെയർമാൻ പറഞ്ഞു.

മൂന്ന് കോടി രൂപ മുതൽമുടക്കി നഗരസഭ 2015-ൽ തുടക്കമിട്ട ലോയേഴ്സ് ചേംബർ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുള്ളതും, 32- ലക്ഷം രൂപ മുതൽമുടക്കി പൂർത്തീകരിച്ച ഗ്യാസ് ക്രീമിറ്റോറിയവും, ഏറെ അഭിമാനം ജനിപ്പിക്കുന്നു എന്നും അദ്ദേഹം അറിയിച്ചു.

പുത്തൻപള്ളിക്കുന്ന് കുടിവെള്ള പദ്ധതി, പുലിമല കുന്ന് കുടിവെള്ളപദ്ധതി തുടങ്ങി ഒട്ടേറെ വികസന പാക്കേജുകൾക്ക് നഗരസഭ നടപ്പു വർഷം തുടക്കം കുറിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ഉദ്യമത്തിൽ നഗരസഭയെ സഹായിച്ച, സെക്രട്ടറി, മുനിസിപ്പൽ എഞ്ചിനീയർ ഉൾപ്പെടെയുള്ള എല്ലാ ഉദ്യോഗസ്ഥരോടും, വൈസ് ചെയർമാൻ ഉൾപ്പെടെയുള്ള എല്ലാ ഭരണസമിതി അംഗങ്ങളോടും ചെയർമാൻ നന്ദി അറിയിച്ചു.

Advertisment