/sathyam/media/post_attachments/XHWz3hRKI1SOqD1Ila6u.jpg)
കുറവിലങ്ങാട്: കുറവിലങ്ങാട് ഇടവക ദേവാലയത്തിന്‍റെയും കുറവിലങ്ങാട് എക്സിക്യൂട്ടീവ് ക്ലബ്ബിന്‍റെയും നേതൃത്വത്തില്‍ ഏപ്രിൽ മാസം 3-ാം തിയതി ഞായറാഴ്ച രാവിലെ 10 മണി മുതൽ 1.30 വരെ ഹൃദയാരോഗ്യ ക്യാമ്പും, വൃക്ക സംരക്ഷണ സെമിനാറും മുത്തിയമ്മ ഹാളിൽ വച്ച് പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ സഹകരണത്തോടെ നടത്തുന്നു.
രാവിലെ 9 മണിക്കാരംഭിക്കുന്ന രജിസ്ട്രേഷനിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്കു മാത്രമാണ് മെഡിക്കൽ ചെക്കപ്പ് സൗകര്യം ലഭിക്കുക. നമ്മുടെ ജീവിതചര്യയുടെ ഭാഗമായി നമ്മോടൊപ്പം കണ്ടു വരുന്ന ഹൃദയ, വൃക്കരോഗങ്ങളുടെ ആരംഭ അവസ്തയിൽ രോഗം നിർണ്ണയം നടത്തുകയും, അതൊടൊപ്പം ചികിത്സയിലൂടെ സുഖം പ്രാപിക്കാനും ഈ അവസരം നമുക്കും, നമ്മുടെ കുടുംബാംഗങ്ങൾക്കും, സുഹൃത്തുക്കൾക്കും പരമാവധി പ്രയോജനപ്പെടുത്താം.
മാര്സ്ലീവാ ഹോസ്പിറ്റലിലെ പ്രശസ്ത നെഫ്രോളജിസ്റ്റ്, കാർഡിയോളജിസ്റ് തുടങ്ങിയ ഒരുപറ്റം ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us