മാഞ്ഞൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ പുതിയ കെട്ടിടനിര്‍മ്മാണം ആരംഭിച്ചു

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

മാഞ്ഞൂര്‍: കടുത്തുരുത്തി നിയോജകമണ്ഡലം എംഎല്‍എ ഫണ്ട് വിനിയോഗിച്ച് മാഞ്ഞൂര്‍ ഗവ. എല്‍.പി സ്‌കൂളില്‍ നടപ്പാക്കുന്ന ചുറ്റുമതില്‍ - സംരക്ഷണഭിത്തി - അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍, പുതിയതായി ഒരു ക്ലാസ് മുറിയുടെ നിര്‍മ്മാണം എന്നിവ ഉള്‍പ്പെടെയുള്ള വിവിധ വികസന പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വ്വഹിച്ചു.

Advertisment

മാഞ്ഞൂര്‍ ഗവ. എല്‍.പി സ്‌കൂളിന്റെ പ്രധാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ എംഎല്‍എ ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു. മാഞ്ഞൂര്‍ സ്‌കൂളിന്റെ മുന്‍വശത്ത് റോഡ് സുരക്ഷാ ഹാന്‍ഡ് റെയില്‍ സ്ഥാപിക്കലും റോഡിന്റെ ഇരുവശത്തും ഫുട്പാത്ത് നിര്‍മ്മാണവും എംഎല്‍എ സ്‌കീമില്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ജനകീയാവശ്യം കണക്കിലെടുത്ത് മാഞ്ഞൂര്‍ മേല്‍പ്പാലം ജംഗ്ഷനില്‍ പുതിയ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചതായും മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു. മാഞ്ഞൂര്‍ റെയില്‍വേ മേല്‍പ്പാലം അപ്രോച്ച് റോഡിന്റെ ടാറിംഗ് ജോലികള്‍ പരമാവധി വേഗത്തില്‍ നടപ്പാക്കാന്‍ നടപടി സ്വീകരിച്ചതായും എംഎംല്‍എ വ്യക്തമാക്കി.

മാഞ്ഞൂര്‍ ഗവ. എല്‍.പി സ്‌കൂളിന്റെ 113-ാമത് സ്‌കൂള്‍ വാര്‍ഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ, സ്‌കൂള്‍ ലീഡര്‍ സാത്വിക് എസ്. നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

ദീര്‍ഘകാലത്തെ സേവനത്തിനുശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന കെ.സി. അജിതകുമാരി ടീച്ചറിന് യോഗത്തില്‍ വച്ച് യാത്രയയപ്പ് നല്‍കി. സ്‌കൂള്‍ പി.റ്റി.എ. പ്രസിഡന്റ് മനു പി. തങ്കപ്പന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്‍, മെമ്പര്‍മാരായ ചാക്കോ മത്തായി, ജയ്‌നി തോമസ്, മഞ്ജു അനില്‍, എന്‍.ഗീതാദേവി, എ.ആര്‍. ലേഖ, അജിത ഉണ്ണികൃഷ്ണന്‍, സ്‌കൂള്‍ ലീഡര്‍ സാത്വിക് എസ്. നായര്‍, അശ്വതി കൃഷ്ണന്‍, ഷൈനി പി. ചാക്കോ, ബെന്‍സി ജോസഫ്, ഹണി സി.ആര്‍. എന്നിവര്‍ പ്രസംഗിച്ചു.

Advertisment