കോൺഗ്രസ്-എസ് 'മനസ് നന്നാകട്ടെ' എന്ന പേരില്‍ കോട്ടയത്ത് ഉപവാസ സമരം സംഘടിപ്പിച്ചു

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

കോട്ടയം: കേരളത്തില്‍ വികസന കുതിപ്പാകേണ്ട കെ-റെയിൽ അടക്കമുള്ള വികസന പദ്ധതികൾക്ക് തടസം സൃഷ്ടിക്കുന്ന യുഡിഎഫ്-ബിജെപി സംയുക്ത നിക്കത്തിനെതിരെ 'മനസ് നന്നാകട്ടെ' എന്ന സന്ദേശവുമായി കോൺഗ്രസ് - എസ് പ്രവർത്തകർ കോട്ടയത്ത് ഉപവാസ സമരം സംഘാടിപ്പിച്ചു.

Advertisment

കോട്ടയം പഴയ പോലീസ് മൈതാനിക്ക് സമീപം പ്രത്യേകം സംഘടിപ്പിച്ച ഉപവാസം കെപിസിസി എസ് നിർവ്വഹസമതി അംഗം ഔസേപ്പച്ചൻ തകടിയേൽ ഉദ്ഘാടനം ചെയ്തു.

publive-image

കെപിസിസി എസ് നിർവ്വാഹക സമതി അംഗം പോൾസൺ പീറ്ററുടെ അദ്ധ്യക്ഷതയിൽ നടന്ന ഉപവാസത്തിൽ സിപിഎം സംസ്ഥാന കമ്മറ്റി അംഗം അഡ്വ. കെ. അനിൽ കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് റെനീഷ് കാരിമറ്റം, ജനതാദൾ ജില്ലാ സെക്രട്ടറി രാജീവ് നെല്ലിക്കുന്നേൽ, യുത്ത് കോൺഗ്രസ് - എസ് - സംസ്ഥാന പ്രസിഡന്റ സന്തോഷ് കാലാ, ഡിസിസി എസ് - ജനറൽ സെക്രട്ടറിമാരായ പി.ആര്‍ ഗോപലകൃഷ്ണപിള്ള ചങ്ങാനശ്ശേരി, ജോസഫ് ചെനക്കാല, യുത്ത് കോൺഗ്രസ് - എസ് ജില്ലാ പ്രസിഡന്റ് ഷെമീർ അജ്ജലിപ്പ, കൊച്ചുമോൻ കാലായിൽ, എന്നിവർ സംസാരിച്ചു.

സംസ്ഥാന കമ്മറ്റിയുടെ നിർദേശപ്രകാരം 2,4 തിയതികളിൽ 14 ജില്ലാ കേന്ദ്രങ്ങളിൽ കോൺഗ്രസ് - എസ് സംഘടിപ്പിക്കുന്ന ഉപവാസ സമരത്തിന്റെ ഭാഗമാണ് കോട്ടയം ടൗണിലെ സമരം.

Advertisment