കാനഡയിൽ മലയാളി യുവതി വാഹനാപകടത്തിൽ മരിച്ചു. മരിച്ചത് പാലാ ബ്ലൂമൂൺ ചാക്കോച്ചന്റെ മകൻ ഡോ. അനിലിന്റെ ഭാര്യ ശില്പ ബാബു

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: കാനഡയിൽ സൗത്ത് സെറിയിൽ മൂന്നു ദിവസം മുൻപുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന മലയാളി യുവതി മരിച്ചു. പാലാ കരൂർ മാറിയപുറം ഡോ. അനിൽ ചാക്കോയുടെ ഭാര്യ ശില്പ ബാബു (44) ആണ് മരിച്ചത്.

Advertisment

publive-image

മൂന്നു ദിവസം മുൻപ് കാനഡയിൽ മ്യൂസിക് പഠിക്കാൻ പോയ മക്കളെ തിരികെ കൊണ്ടുവരാൻ പോകുന്നതിനിടെ വാഹനം ഇടിച്ചു ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്നു. ഇന്ന് പകലാണ് മരണം സംഭവിച്ചത്. ഭർത്താവ് അനിൽ ചാക്കോയും കാനഡയിൽ ഡോക്റ്ററാണ്. ശില്പ കോട്ടയം ചാഴികാട്ടു ബാബുവിൻ്റെ മകളാണ് .

അപകടസമയത്ത് റോഡരികില്‍ നില്‍ക്കുകയായിരുന്നു ശില്‍പ. രണ്ടു വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയും, ഇതിലൊരു വാഹനം റോഡരികില്‍ നില്‍ക്കുകയായിരുന്ന ശില്‍പയെ ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു. അപകടസ്ഥലത്ത് തന്നെ ഒരു കാല്‍ നഷ്ടപ്പെട്ടു. ആശുപത്രിയില്‍ വച്ച് രണ്ടാമത്തെ കാലും മുറിച്ചുമാറ്റേണ്ടി വന്നു.

publive-image

പാലാ ബ്ലൂ മൂൺ ഹോട്ടൽ ഉടമ ചാക്കോച്ചന്റെ മകനാണ് ഡോ. അനിൽ ചാക്കോ. അനിൽ - ശില്പ ദമ്പതികൾക്ക് രണ്ടു മക്കള്‍ നോഹ, നീവ്. യുകെയില്‍ നിന്ന് സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

Advertisment