ഭരണങ്ങാനം പഞ്ചായത്തില്‍ കേരളാ കോണ്‍ഗ്രസ് പ്രതിനിധിയായ വൈസ് പ്രസിഡന്റിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി ! അവിശ്വാസത്തെ പിന്തുണച്ച് രണ്ടു ഇടതുമുന്നണി സ്വതന്ത്രര്‍. വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്ന് ഏക ബിജെപി അംഗം ! വികസന പ്രവര്‍ത്തനങ്ങളെ കേരളാ കോണ്‍ഗ്രസ് അട്ടിമറിക്കുന്നു എന്ന് എല്‍ഡിഎഫ് സ്വതന്ത്രര്‍. പാറമട ലോബിയുടെ കളിയെന്ന് ആരോപിച്ച് എല്‍ഡിഎഫും

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

കോട്ടയം: ഭരണങ്ങാനം ഗ്രാമ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന് തിരിച്ചടി. പഞ്ചായത്ത് വൈസ് പ്രസിഡന്റിന് എതിരായി യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. കേരള കോണ്‍ഗ്രസ് എം പ്രതിനിധി ജോസുകുട്ടി അമ്പലമുറ്റത്തിനെയാണ് യുഡിഎഫ് അവിശ്വാസത്തിലൂടെ പുറത്താക്കിയത്.

Advertisment

യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തിന് അനുകൂലമായി രണ്ട് എല്‍ഡിഎഫ് സ്വതന്ത്രര്‍ വോട്ട് ചെയ്‌തോടെയാണ് അവിശ്വാസ പ്രമേയം പാസായത്. എല്‍ഡിഎഫ് സ്വതന്ത്രരായ വിനോദ് വേരനാനി, എല്‍സമ്മ എന്നീ അംഗങ്ങളാണ് അവിശ്വാസത്തെ പിന്തുണച്ചത്. ബിജെപി അംഗം വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.

വികസന പ്രവര്‍ത്തനങ്ങളെ കേരളാ കോണ്‍ഗ്രസ് അട്ടിമറിക്കുന്നു എന്ന് എല്‍ഡിഎഫ് സ്വതന്ത്രര്‍ പ്രതികരിച്ചു. തങ്ങളുടെ വാര്‍ഡില്‍ കിട്ടേണ്ടിയിരുന്ന പല വികസന പ്രവര്‍ത്തനങ്ങളും കേരളാ കോണ്‍ഗ്രസ് അംഗങ്ങള്‍ മുടക്കുകയാണെന്നാണ് ഇവര്‍ പറയുന്നത്.

13 അംഗ ഭരണസമിതിയില്‍ യുഡിഎഫിനും എല്‍ഡിഎഫിനും ആറു വീതവും ബിജെപിക്ക് ഒരു സീറ്റുമാണുള്ളത്. കാണ്‍ഗ്രസിനാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം. കോണ്‍ഗ്രസിലെ ലിസി സണ്ണിയാണ് പ്രസിഡന്റ്. ഇടതുപക്ഷത്ത് സിപിഎം -ഒന്ന്, സിപിഐ-ഒന്ന്, കേരളാ കോണ്‍ഗ്രസ്-രണ്ട് , സ്വതന്ത്രര്‍ -രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.

അതേസമയം ഭരണങ്ങാനം പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസത്തിനു പിന്നില്‍ പാറമടലോബിയും യു ഡി എഫ് പ്രാദേശിക നേതൃത്വവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്നു എല്‍ ഡി എഫ് ആരോപിച്ചു. മുന്നണിമാറ്റം നടത്തിയ മെമ്പര്‍മാര്‍ക്കെതിരെ കൂറുമാറ്റ നിയമപ്രകാരം നിയമനടപടികള്‍ സ്വീകരിക്കുമെന്ന് എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ സി എം സിറിയക്ക്പറഞ്ഞു.

Advertisment