ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
/sathyam/media/post_attachments/lVZEjSGXbVrvkv2IknKZ.png)
ഭരണങ്ങാനം: ഭരണങ്ങാനം പഞ്ചായത്ത് വൈസ് പ്രസിഡൻ്റിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയതിനു പിന്നിൽ പാറമട ലോബിയും യുഡിഎഫ് പ്രാദേശിക നേതൃത്വവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണന്ന് എൽഡിഎഫ് ഭരണങ്ങാനം മണ്ഡലം കമ്മറ്റി.
Advertisment
പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അടുത്ത കാലത്ത് നടന്ന അനധികൃത പാറ ഖനനത്തിനെതിരെയുള്ള വിജിലൻസ് അന്വേഷണം അട്ടിമറിക്കുന്നതിനുള്ള ഗൂഢശ്രമമാണ് നടന്ന് വരുന്നത്.
പഞ്ചായത്ത് ഭരണത്തിൽ കൈകടത്താനുള്ള പാറമട ലോബിയുടെ നീക്കങ്ങൾക്കെതിരെ എൽഡിഎഫ് തുടർന്നും ശക്തമായ നിലപാടുകൾ സ്വീകരിക്കും. തങ്ങളെ വിജയിപ്പിച്ച മുന്നണിയേയും വോട്ടർമാരെയും വഞ്ചിച്ച് മറുപക്ഷം ചേർന്ന മെമ്പർമാർക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടികൾ സ്വീകരിക്കുമെന്നും എൽഡിഎഫ് നേതാക്കളായ സി.എം സിറിയക്, ആനന്ദ് ചെറുവള്ളിൽ, ടോമി മാത്യു, റ്റി.ആർ ശിവദാസ് എന്നിവർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us