ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
/sathyam/media/post_attachments/t47YefBJHSBbO44Lkur2.jpg)
വെളിയന്നൂര്‍: കർഷക സംഘം വെളിയന്നൂർ മേഖലാ കമ്മറ്റിയംഗം പുതു വേലിൽ എള്ളും കാലായിൽ എ.കെ. തങ്കപ്പന്റെ ഏത്തവാഴ തോട്ടം തിങ്കളാഴ്ച ഉണ്ടായ ചുഴലികാറ്റിൽ നശിച്ചു. കുലയ്ക്കാറായതും കുലച്ച തുമായ 300 വാഴകളാണ് കാറ്റിൽ നശിച്ചത്. കർഷക സംഘം ഏരിയാ ട്രഷറർ പി.ജെ വർഗീസ് പാർട്ടി എസി അംഗം ടി.ഒ. അനൂപ്, എ.കെ തങ്കപ്പൻ എന്നിവർ കൃഷി നാശം സംഭവിച്ച സ്ഥലം സന്ദർശിച്ചു.
Advertisment
ചുഴലിക്കാറ്റ് മൂലമുണ്ടായ കൃഷി നാശത്തിൽ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നല്കണമെന്ന് കർഷക സംഘം പാലാ ഏരിയ സെക്രട്ടറി വി.ജി വിജയകുമാർ ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us