/sathyam/media/post_attachments/kXtB423J3cUhQ2lc8N46.jpg)
കോട്ടയം: കെ എസ് സി യിലേക്ക് കടന്നുവന്നവർക്കുള്ള മെമ്പർഷിപ് വിതരണ പരിപാടിയിൽ അഭിഷേക് ബിജുവിന് (ചിങ്ങവനം) അംഗത്വം നൽകി. കോട്ടയം സീസർ പാലസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.
കേരള കോൺഗ്രസ് സംസ്ഥാന വർക്കിംഗ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ അഡ്വ;പി സി തോമസ്, സെക്രട്ടറി ജനറൽ ജോയ് എബ്രഹാം എക്സ് എം പി, ഡെപ്യൂട്ടി ചെയർമാന്മാരായ ഫ്രാൻസിസ് ജോർജ് എക്സ് എം പി, മുൻ ചിഫ് വിപ്പ് തോമസ് ഉണ്ണിയാടാൻ, സീനിയർ ജനറൽ സെക്രട്ടറി ഡോ.ഗ്രേസമ്മ മാത്യു. ജില്ല പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ, ഐ റ്റി സെൽ കൺവീനർ അപു ജോൺ ജോസഫ്, ഉന്നതാധികാര സമിതി അംഗങ്ങളായ വി.ജെ ലാലി, എം.പി ജോസഫ് റിട്ട.ഐ.എ.എസ് അഡ്വ: പ്രിൻസ് ലൂക്കോസ് കെ.എസ്.സി സംസ്ഥാന പ്രസിഡൻറ് രാകേഷ് ഇടപ്പുര, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എ.കെ ജോസഫ്, ജേക്കബ് കുര്യാക്കോസ് കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് കുര്യൻ.പി കുര്യൻ, കെ.എസ്.സി സംസ്ഥാന ജനറൽ സെക്രട്ടറി അഭിജിത്ത് മാണി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
അഭിഷേക് ബിജുവിനെ കോട്ടയം ജില്ലാ സെക്രട്ടറിയായി നോമിനേറ്റ് ചെയ്ത വിവരം കെ.എസ്.സി. സംസ്ഥാന പ്രസിഡൻറ് രാകേഷ് ഇടപ്പുഴ പ്രഖ്യാപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us