ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
/sathyam/media/post_attachments/pKK0SSWvYGd7ivcxPhFS.jpg)
കഴിഞ്ഞ ദിവസം ചെയ്ത മഴയിൽ ടാറിങ് ഒഴുകിപ്പോയ പെരുവ ടാക്സി സ്റ്റാൻസ് - പഞ്ചായത്ത്പടി റോഡ്
Advertisment
പെരുവ: പതിനഞ്ച് ദിവസം മുൻപ് ടാർ ചെയ്ത റോഡ് ഒറ്റമഴയിൽ ഒഴുകിപ്പോയി ! മുളക്കുളം പഞ്ചായത്ത് ഓഫീസിന് മുൻവശമുള്ള പെരുവ ടാക്സി സ്റ്റാൻഡ് - പഞ്ചായത്ത്പടി ബൈപാസ് റോഡാണ് ബുധനാഴ്ച പെയ്ത മഴയിൽ ഇളകിപ്പോയത്.
/sathyam/media/post_attachments/1hU4dlaod3r53QDXI5vz.jpg)
പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 250 മീറ്റർ ദൂരത്തിൽ ഏകദേശം 5 ലക്ഷം രൂപാ ചിലവഴിച്ചാണ് റോഡ് ടാർ ചെയ്തത്. പത്ത് വർഷം മുൻപ് ചെയ്ത ടാറിങ്ങിന് മുകളിലൂടെ ചെയ്ത റീടാറിംങാണ് പൊളിത്ത് പോയത്.
/sathyam/media/post_attachments/Q8wERCvAoJr9nVnCxOvt.jpg)
കൈ കൊണ്ട് ഇളക്കിയാൽ പൊളിഞ്ഞ് പോകുന്ന ടാറിങ്ങിൽ വൻ അഴിമതിയുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇതിനെതിരെ വിജിലൻസിന് പരാതി നൽകുമെന്നും നാട്ടുകാർ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us