പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും മരുന്നിന്‍റെയും വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് സിപിഐ ഉഴവൂർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

ഉഴവൂർ: സിപിഐ ഉഴവൂർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വിലക്കയറ്റത്തിൽ പ്രതിക്ഷേധിച്ച് ഉഴവൂർ ടൗൺ ഓപ്പൺ സ്റ്റേജിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. മരുന്നു നിർമ്മാണത്തിനുപയോഗിക്കുന്ന 871 രാസ ഘടകങ്ങളുടെ വില 10 % കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചതിലൂടെ 25000 ൽ പരം ജീവൻ രക്ഷാ മരുന്നുകൾക്ക് വില വർദ്ധിച്ചിരിക്കുന്നു.

Advertisment

പാരസെറ്റാമോൾ, ആന്റിബയോട്ടിക്കുകൾ, പ്രമേഹം, ഹൃദ്രോഗം, വിറ്റാമിൻ ഗുളികൾ എന്നിവക്കെല്ലാം വലിയ തോതിൽ വില വർദ്ധിച്ചിരിക്കുന്നു. ഒപ്പം പെട്രോൾ, ഡീസൽ, മണ്ണെണ്ണ, പാചക വാതകം തുടങ്ങിയവയ്ക്കെല്ലാം വില വർദ്ധിച്ചതിലൂടെ സാധാരണ ജനങ്ങളെ പ്രകടമായി ബാധിക്കുന്ന ആവശ്യ സാധനങ്ങൾക്കെല്ലാം വില വർദ്ധിക്കുകയും, ജനജീവിതം ദുസ്സഹമാവുകയും ചെയ്തിരിക്കുന്നതായി ധർണ്ണാ സമരം ഉദ്ഘാടനം ചെയ്ത സഖാവ് സണ്ണി ആനാലിൽ പറഞ്ഞു.

ലോക്കൽ സെക്രട്ടറി വിനോദ് പുളിക്കനിരപ്പേൽ അധ്യക്ഷത വഹിച്ചു. ലൂക്കോസ് പനച്ചാംകുടിലിൽ, റോയി തെനംകുഴിയിൽ, അബ്രാഹം കാറത്താനത്ത്, സ്റ്റീഫൻ ചെട്ടിക്കൻ, സജി കുഴിപ്പിൽ, ബിജു കപ്പട, ഷിബു പി.ആർ. എന്നിവർ പ്രസംഗിച്ചു.

Advertisment