ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
/sathyam/media/post_attachments/BQGD0bTTZRgIIu0SpoE0.jpg)
ഉഴവുർ: പുത്തൻ വിദ്യാഭ്യാസ കാലഘട്ടത്തിൽ കാമ്പസുകളിൽ അരാഷ്ട്രീയ വാദികളുടെ കടന്ന് കയറ്റം പ്രതിരോധിക്കുവാൻ വിദ്യാർത്ഥികൾ രംഗത്ത് വരണമെന്ന് എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് അമൽ സോഹൻ പറഞ്ഞു. ഉഴവൂരീൽ എസ്എഫ്ഐ പാലാ ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അമൽ സോഹൻ.
Advertisment
അലൻ ജോർജ്ജ് രക്തസാക്ഷി പ്രമേയവും വൈഷ്ണവി രാജേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. അനുരുദ്ധ് ബി, വൈഷ്ണവി രാജേഷ്,അലൻ ജോർജ്ജ് എന്നിവരുടെ പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നത്. എൻ സോമനാഥപിള്ള,അമൽ ഡി കെ, ജസ്റ്റിൻ ജോസഫ്, ലാലിച്ചൻ ജോർജ്ജ്, സജേഷ് ശശി, പി.എം ജോസഫ്, എം എസ് ദീപക്, എൻ .ആർ വിഷ്ണു, ദയ സാബു, അഖീൽ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us