'വേനൽ തുമ്പി കലാജാഥ 2022' ജില്ലാ ക്യാമ്പ് ഏപ്രില്‍ 26 മുതല്‍ 30 വരെ പാലാ ഓശാന മൗണ്ടില്‍

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

പാലാ: ബാലസംഘം വേനൽ തുമ്പി കലാജാഥയുടെ ജില്ല ക്യാമ്പ് ഏപ്രിൽ 26 മുതൽ 30 വരെ പാലായിലെ ഓശാന മൗണ്ടിൽ വെച്ച് നടക്കും. ജില്ലാ പരിശീലന ക്യാമ്പിൻ്റെ സ്വാഗത സംഘ രൂപീകരണ യോഗം പാലാ ഇഎംഎസ് മന്ദിരത്തിൻ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ലാലിച്ചൻ ജോർജ് ഉദ്ഘാടനം ചെയ്തു.

Advertisment

ഏരിയാ കമ്മറ്റി അംഗം ടി.ആര്‍ വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കൺവീനർ ബി ആനന്ദക്കുട്ടൻ, രമാമോഹനൻ, ജോയി കുഴിപ്പാല എന്നിവർ പ്രസംഗിച്ചു. യോഗത്തിന് ഏരിയാ കൺവീനർ കെ.ജെ ജോൺ സ്വാഗതവും ജില്ലാ കോ-ഓർഡിനേറ്റർ അനന്ദു സന്തോഷ് നന്ദിയും പറഞ്ഞു.

സംഘാടക സമിതി അംഗങ്ങളായി രക്ഷാധികാരികൾ: വി.എന്‍ വാസവൻ, എ.വി റസ്സൽ, ടി.ആര്‍ രഘുനാഥൻ എന്നിവരെയും ചെയർമാൻ: ലാലിച്ചൻ ജോർജ്ജ്, കൺവീനർ: ടി.ആര്‍ വേണുഗോപാൽ, ട്രഷറർ: ജോയി കുഴിപ്പാല എന്നിവരെയും തെരഞ്ഞെടുത്തു. 251 അംഗ സ്വാഗത സംഘ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

Advertisment