സ്വന്തം വീടിനു മുന്നിലുള്ള വെള്ളക്കെട്ടിനു പരിഹാരം കാണാൻ പോലും പ്രാപ്തിയില്ലാത്ത ആളാണ് പാലാ നഗരസഭാ അധ്യക്ഷൻ; പറ്റാത്ത പണി എങ്കിൽ രാജിവച്ചു പുറത്തു പോകണം: കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ:പാലാ നഗരത്തിൽ ഒരു ചെറു മഴ പെയ്താൽ പോലും വൻ വെള്ളക്കെട്ടുകൾ ആണ് രൂപപ്പെടുന്നത്. കാൽനടക്കാർക്കും വാഹനത്തിൽ യാത്ര ചെയ്യുന്നവർക്കും വലിയ ബുദ്ധിമുട്ടുകൾ ആണ് ഈ സാഹചര്യം സൃഷ്ടിക്കുന്നത്.

Advertisment

വ്യാപാരസ്ഥാപനങ്ങളിൽ അടക്കം വെള്ളം കയറുന്നുണ്ട്. ഇത്തരം വെള്ളക്കെട്ടുകൾ സാംക്രമികരോഗങ്ങൾ പകരാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. വേനൽ മഴക്കാലത്ത് ഇതാണ് സ്ഥിതിയെങ്കിൽ കാലവർഷക്കാലം എത്ര ഭീകരമായിരിക്കും എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. സ്വന്തം വീടിനു മുൻപിൽ ഉള്ള വെള്ളക്കെട്ട് പോലും നീക്കുവാൻ നഗര പിതാവിനു കഴിവില്ല എന്നത് ഖേദകരമാണ്.

ഡ്രെയിനേജ് സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കാത്തത് ആണ് ഈ വെള്ളക്കെട്ടിന് കാരണം. ഡ്രെയിനേജുകൾ വൃത്തിയാക്കാൻ നഗരസഭ മുൻകൈയെടുക്കണം. ഡ്രെയിനേജ് സംവിധാനങ്ങളിലുള്ള തടസ്സങ്ങൾ നീക്കണം. സുഗമമായി വെള്ളം ഒഴുകിപ്പോകാനുള്ള ക്രമീകരണങ്ങൾ നഗരത്തിൽ ഉണ്ടാകണം.

ഇതിനു സാധിക്കുന്നില്ലെങ്കിൽ സ്ഥാനത്തുനിന്ന് രാജിവെച്ച് മാറി നിൽക്കുവാനുള്ള മര്യാദയെങ്കിലും മുനിസിപ്പൽ ചെയർമാൻ കാട്ടേണ്ടത് ആണെന്നും കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ജനങ്ങൾ നേരിടുന്ന ഈ ദുരിത്തോട് അധികാരികൾ കണ്ണടക്കുകയാണെന്നും, ഉദ്യോഗസ്ഥരെ കൊണ്ട് ജോലി ചെയ്യിക്കാൻ ഭരണകൂടത്തിന് കഴിയുന്നില്ല എന്നും മണ്ഡലം കമ്മിറ്റി ആരോപിച്ചു. പാലായുടെ ഈ പരിതാപ അവസ്ഥയ്ക്ക് കാരണം കഴിവുകെട്ട നഗര ഭരണകൂടം ആണെന്നും മണ്ഡലം കമ്മിറ്റി ചൂണ്ടിക്കാട്ടി. മണ്ഡലം പ്രസിഡൻറ് തോമസ് ആർ.വി ജോസ് അധ്യക്ഷത വഹിച്ചു.

Advertisment