/sathyam/media/post_attachments/UlYxPnlWAKX6dDK8z6FD.jpg)
കുറവിലങ്ങാട്:പദ്ധതി നിർവ്വഹണത്തിലടക്കമുള്ള കുറവിലങ്ങാട് പഞ്ചായത്തിന്റെ കെടുകാര്യസ്ഥതക്കെതിരെ എൽഡിഫ് പ്രതിഷേധം. നിരവധി വർഷങ്ങളായി ദേശീയ തലത്തിലടക്കം ഒന്നാം നിരയിൽ നിന്ന പഞ്ചായത്തു കോട്ടയം ജില്ലയിൽ അൻപത്തിരണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതു ഭരണകക്ഷിയുടെ പരാജയമാണെന്ന് കുറവിലങ്ങാട് എൽഡിഎഫ് നേതൃയോഗം കുറ്റപ്പെടുത്തി.
പദ്ധതികൾ നടപ്പിലാക്കാതെ നാടിന്റെ വികസനത്തിനുള്ള ലക്ഷങ്ങൾ പാഴാക്കിക്കളഞ്ഞത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പഞ്ചായത്തിൽ അനുവദിച്ച ജില്ലാ പഞ്ചായത്തു പദ്ധതികൾക്കുപോലും അനുമതി താമസിപ്പിച്ചു വികസന വിരുദ്ധനിലപാടാണ് പഞ്ചായത്തു എടുക്കുന്നതെന്നും മുന്നണി യോഗം ചൂണ്ടിക്കാട്ടി. എൽഡിഫ് കൺവീനർ സദാനന്ദശങ്കർ അധ്യക്ഷത വഹിച്ച യോഗത്തിൽ സിബി മാണി പ്രമേയം അവതരിപ്പിച്ചു.
കുറവിലങ്ങാട്ട് ട്രെഷറി പണിയുന്നതിന് ഏറ്റെടുത്ത സ്ഥലം ഉണ്ടെന്നിരിക്കെ കുറവിലങ്ങാട്ടു നിന്നും ട്രഷറി മാറ്റുന്നതിനുള്ള എംഎല്‍എയുടെ ശ്രമം അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പഞ്ചായത്തിലെത്തുന്ന സാധാരണക്കാർക്ക് സഹായകമായ രീതിയിൽ സർക്കാർ നിർദ്ദേശമനുസരിച്ചു ഫ്രണ്ട് ഓഫീസിനോടനുബന്ധിച്ച് ഹെല്പ് ഡെസ്ക് ഉടൻ ആരംഭിക്കണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു.
കത്താത്ത തെരുവുവിളക്കുകളും തകർന്ന പഞ്ചായത്തു റോഡുകളും ഭരണപരാജയത്തിന്റെ ഉദാഹരണങ്ങളാണെന്നും പഞ്ചായത്തിന്റെ ജനദ്രോഹ വികസനവിരുദ്ധ നിലപാടുകൾക്കെതിരെ പ്രതിഷേധ സമരങ്ങൾ നടത്തുമെന്നും എൽഡിഎഫ് യോഗം പറഞ്ഞു.
പി.സി. കുര്യൻ, ജോജോ ആളോത്ത്, ഷാജി കണിയാംകുന്നേൽ, എം.ആർ. ബിനീഷ്, ഡാർലി ജോജി, വിനു കുര്യൻ, അഡ്വ. രവികുമാർ, ടി.എസ്. ഇളയത്, റജി പടിഞ്ഞാറേട്ട, ഷൈജു പാവുത്തിയേൽ, എ.ഡി. കുട്ടി, ആൽബി പാണകുഴിയിൽ, ബാലകൃഷ്ണൻ കണ്ണന്താനം എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us