/sathyam/media/post_attachments/uofHNuDvwStksxmtMUMy.jpg)
പാലാ: കഴിഞ്ഞ നാല് മാസമായി മുടങ്ങികിടന്ന ചേര്‍പ്പുങ്കല്‍പ്പാലത്തിന്റെ നിര്‍മ്മാണപ്രവൃത്തികള്‍ പുനരാംരംഭിക്കുന്നത് സംബന്ധിച്ച് ജോസ് കെ.മാണി എം.പി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തി.
9 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന ചേര്‍പ്പുങ്കല്‍ പാലത്തിന്റെ ഫൗണ്ടേഷന്‍, തൂണുകള്‍ എന്നിവയുടെ നിര്‍മ്മാണം നേരത്തെ തന്നെ പൂര്‍ത്തിയായതാണ്. എന്നാല്‍ തുടര്‍പ്രവൃത്തികള്‍ക്കായി പുതുക്കിയ എസ്റ്റിമേറ്റിനുള്ള അനുമതി ഗവണ്‍മെന്റില്‍ നിന്നും ലഭിക്കേണ്ടതുണ്ടായിരുന്നു.
ഇത് സംബന്ധിച്ച് കഴിഞ്ഞ സെപ്റ്റംബറില്‍ വകുപ്പ് മന്ത്രി ജനപ്രതിനിധികളുടേയും, ഉന്നതഉദ്യോഗസ്ഥരുടേയും യോഗം വിളിച്ച് ചേര്‍ക്കുകയും എസ്റ്റിമേറ്റ് പുതുക്കി നല്‍കുന്നതിനുള്ള നടപടികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. തുടര്‍ നടപടികള്‍ക്ക് കാലതാമസം നേരിട്ടതിനാല്‍ നിര്‍മ്മാണ പ്രവൃത്തികള്‍ വീണ്ടും തടസ്സപ്പെട്ടു.
ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ജോസ് കെ.മാണി മന്ത്രിയുമായി കഴിഞ്ഞദിവസം വീണ്ടും കൂടിക്കാഴ്ച നടത്തിയത്. തുടര്‍ന്ന് പുതുക്കിയ എസ്റ്റിമേറ്റ് സമയബന്ധിതമായി നല്‍കുന്നതിനും, നിര്‍മ്മാണ പ്രവൃത്തികള്‍ ഉടനടി പുനരാംരംഭിക്കുവാന്‍ കരാറുകാരന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us