നമ്പർ മറച്ച് വെച്ച് ടിപ്പർലോറി, ടോറസ് ലോറികൾ നിരത്തിലൂടെ പായുന്നു; അധികൃതർ കണ്ണടച്ച് തന്നെ ?

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

കുറവിലങ്ങാട്:മോട്ടോർ വാഹനവകുപ്പ് നിയമങ്ങൾ ലംഘിച്ച് ടോറസ്, ടിപ്പർലോറികൾ നിരത്തിലൂടെ പാഞ്ഞിട്ടും നിയമനടപടികൾ സ്വീകരിക്കേണ്ടവർ കണ്ണടച്ച് നിയമലംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.കോട്ടയം ജില്ലയിലെ പ്രധാന റോഡുകൾ എല്ലാം രാപകൽ ഭേദമില്ലാതെയാണ് ടോറസ്, ടിപ്പർലോറികൾ ഓടുന്നത്.

Advertisment

ഇതിൽ ചിലവാഹനങ്ങളുടെ നമ്പർ മറച്ച് വെച്ചാണ് ഓടുന്നത്. സാധാരണക്കാരൂടെ വാഹനമായ ഇരുചക്ര വാഹനത്തിൽ ഒരു സൈഡിൽ കണ്ണാടിയോ, ഇൻ്റിക്കെറ്റർ ലൈറ്റോ ഇല്ലെങ്കിൽ പിഴ ചുമത്തുന്ന പൊലിസും മോട്ടോർ വാഹനവകുപ്പ് പരിശോധന സംഘങ്ങളും ഉള്ളടിത്താണ് നമ്പർ മറച്ച് വെച്ച് ടിപ്പർലോറി, ടോറസ് ലോറികൾ നിരത്തിലൂടെ പായുന്നുത്.

publive-image

അടുത്ത കാലത്ത് ടിപ്പർലോറി, ടോറസ് ലോറികൾ തട്ടി അപകടം എന്ന് സംശയിക്കേണ്ടിയിരിക്കുന്ന മരണങ്ങൾ വരെ കോട്ടയം ജില്ലയിൽ ഉണ്ടായിട്ടുണ്ട്. പൊലിസ് അപകട മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും അപകടത്തിന് കാരണമായ വാഹനങ്ങൾ കണ്ടെത്താൻ സാധിക്കാത്തത് സിസിടിവി ദൃശ്യങ്ങളിൽ പോലും പെടാതെ നമ്പർ തിരിച്ചറിയാത്ത താണ് എന്ന് ഉദ്യോഗസ്ഥർ തന്നെ പറയുന്നു.

നിരത്തുകളിലെ നമ്പർ മറച്ച് വെച്ച് പായുന്നു ടിപ്പർലോറി ടോറസ് ടിപ്പർലോറികൾ എന്നിവയ്ക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Advertisment