/sathyam/media/post_attachments/d4JLitMdaEsqEaruuRB3.jpg)
പാലാ: പാലാ - കോഴാ റോഡിൽ കൊട്ടാരമറ്റം ജംഗ്ഷനിൽ നിന്നും 800 മീറ്റർ അകലെ ചെറുപുഷ്പം വളവിൽ റോഡിലേക്ക് ഇറങ്ങി നിന്നിരുന്ന വൈദ്യുതപോസ്റ്റ് രാത്രി ഒടിഞ്ഞു വീണത് ഭീതി പരത്തി.
ഏതോ വാഹനം തട്ടിയാണ് ഒടിഞ്ഞതെന്ന് കരുതുന്നു. ഒരു വാഹനത്തിൻ്റെ മുകളിലേക്കാണ് കമ്പിയും മറ്റും വീണത്. ഇതോടെ വാഹന ഗതാഗതം മുടങ്ങി. വീതി കുറഞ്ഞ് വളവോടു കൂടിയ ഈ ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള ഈ വൈദ്യുത പോസ്ററ് ഇതിനോടകം നിരവധി തവണ വാഹനങ്ങൾ തട്ടി ഒടിഞ്ഞു വീണിട്ടുള്ളതാണ്.
വീണ്ടും ഇതേ സ്ഥാനത്ത് തന്നെ അധികൃതർ പോസ്റ്റ് ഇടുകയാണ് പതിവ്. ബസിൽ യാത്ര ചെയ്തവർക്കു പോലും ഈ പോസ്ററിൽ വാഹനം ഉരസിയതിനെ തുടർന്ന് പരിക്ക് പറ്റിയിട്ടുണ്ട്.
ഇതേ സ്ഥാനത്ത് വീണ്ടും അപകടകരമായ രീതിയിൽ വൈദ്യുത കാൽ നാട്ടരുതെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
മുവശത്തേക്ക് മാറ്റുകയോ ഒന്നിലധികം പോസ്റ്റ് ഇട്ട് അപകടം ഒഴിവാക്കുന്നതിനോ നടപടി വേണമെന്നാണ് അവരുടെ ആവശ്യം. രാത്രി മുതൽ ഈ ഭാഗത്ത് വൈദ്യുതി മുടങ്ങിയിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us