ബിജെപി മുത്തോലി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അംബേദ്ക്കർ ജയന്തി ആഘോഷവും പരിസര ശുചീകരണവും നടത്തി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ:ബിജെപി മുത്തോലി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അംബേദ്ക്കർ ജയന്തി ആഘോഷവും പരിസര ശുചീകരണവും നടത്തി.

Advertisment

ഇതിന്റെ ഭാഗമായി മുത്തോലി കവലയിൽ ചേർന്ന യോഗത്തിൽ കമ്മറ്റി പ്രസിഡന്റ് ഹരികൃഷ്ണൻ ഇടയാറ്റ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതിയംഗം എന്‍.കെ ശശികുമാർ ഉത്ഘാടനം നടത്തി.

publive-image

ന്യൂനപക്ഷ മോർച്ച ദേശീയ നിർവാഹക സമിതി എക്സിക്യൂട്ടീവ് കമ്മറ്റിയംഗം സുമിത്ത് ജോർജ് , മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രൺജിത്ത് മീനാ ഭവൻ, മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. അനീഷ് തുടങ്ങിയവർ ആശംസ പ്രസംഗങ്ങൾ നടത്തി.

publive-image

ശുചീകരണ പരിപാടിയായി കവലയിലെ കാലങ്ങളായി അടഞ്ഞ് കിടന്നിരുന്ന പഴയ വഴിയിലെ ഓട വൃത്തിയാക്കി വെള്ളമൊഴുക്ക് സുഗമമാക്കി.

publive-image

പഞ്ചായത്ത് മെമ്പർമാരായ ജയാ രാജു,ശ്രീജയ എംപി, ഷീബാ രാമൻ, മണ്ഡലം കമ്മറ്റിയംഗം സുബ്രമണ്യൻ തീരുമേനി, പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി സുരേഷ് ഹരിശ്രീ, വൈസ് പ്രസിഡന്റ് പ്രദീപ് കെ സി, ബൂത്ത് ഭാരവാഹികളായ വിനോദ് മുന്നകര, സമ്പത്ത് വണ്ടാനത്ത്, നരേന്ദ്രൻ ടി.ആര്‍, ഷാജി പാലക്കോണിൽ, ദീപു, ജോഷി, സമീപ വാസികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ തുടങ്ങിയവർ സേവന ശുചീകരണത്തിൽ പങ്കാളികളായി.

Advertisment