/sathyam/media/post_attachments/c5MntxE0yrCErTr8v46T.jpg)
കടുത്തുരുത്തി:കടുത്തുരുത്തി തളിയില്‍ മഹാദേവ ക്ഷേത്രത്തിലെ സ്വര്‍ണ കൊടിമര നിര്‍മാണത്തിനോടനുബന്ധിച്ചു പഴയ കൊടിമരത്തിന്റെ ജീവോദ്ധാസന ചടങ്ങുകള്‍ ശനി, ഞായര്‍ ദിവസങ്ങളിലായി ക്ഷേത്രത്തില്‍ നടക്കും.
നിലവിലുള്ള കൊടിമരത്തിന്റെ ചൈതന്യം ആവാഹിച്ച് മാറ്റിയശേഷം കലശത്തിലാക്കി ശ്രീകോവിലിലെ ബിംബത്തിലേക്ക് സമര്‍പ്പിക്കുന്നതാണ് ജീവോദ്ധാസന ചടങ്ങ്. ഇതിനുശേഷം നിലവിലുള്ള ചെമ്പ് കൊടിമരവും തറയും പൊളിച്ചു മാറ്റും.
മെയ് ആറിന് പുതിയ കൊടിമരത്തിന്റെ ആധാര ശില സ്ഥാപിക്കും. കൊടിമരത്തിനായുള്ള തേക്കു മരം ആധാര ശിലയില്‍ മെയ് എട്ടിനു സ്ഥാപിക്കും. ജൂലൈ ഒന്‍പതിനാണ് കൊടിമര പ്രതിഷ്ഠ. 1982-ലാണ് ഇന്ന് കാണുന്ന കൊടിമരം പ്രതിഷ്ഠിച്ചത്.
മനയത്താറ്റ് ചന്ദ്രശേഖരന് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ആണ് ചടങ്ങുകള്‍ നടത്തപ്പെടുന്നത്. ചടങ്ങില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി.എം. തങ്കപ്പന്‍, മറ്റു ദേവസ്വം ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്ന് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ടി.ആര്‍. ശ്രീകുമാര്‍ തെക്കേടത്ത്, സെക്രട്ടറി പി.ടി. വേണു, വൈസ് പ്രസിഡന്റ് എം.കെ. സാംബുജി എന്നിവര്‍ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us