/sathyam/media/post_attachments/erXih77DGCpI5qAMcufl.jpg)
കുടക്കച്ചിറ: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് ഒന്നാംഘട്ടം നിർമ്മാണം പൂർത്തീകരിച്ച കെ.എം മാണി മെമ്മോറിയൽ ഓപ്പൺ സ്റ്റേഡിയം നാടിന് സമർപ്പിച്ചു.
കരൂർ പഞ്ചായത്ത് കുടക്കച്ചിറ വാർഡിൽ കുടക്കച്ചിറ സാംസ്കാരികനിലയത്തോട് ചേർന്നാണ് സ്റ്റേഡിയം നിർമിച്ചിരിക്കുന്നത്. അന്തരിച്ച കേരള കോൺഗ്രസ് നേതാവ് കെ.എം മാണിയുടെ മൂന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ചാണ് ഓപ്പൺ സ്റ്റേഡിയം പണി പൂർത്തീകരിച്ചത്.
ഷട്ടിൽ ബാഡ്മിൻറൺ കോർട്ട്, ഗ്രാമസഭ, പഞ്ചായത്ത് തല യോഗങ്ങൾ, മറ്റ് സാംസ്കാരിക പരിപാടികൾ എന്നിവയ്ക്ക് ഓപ്പൺ സ്റ്റേഡിയം ഉപയോഗിക്കാൻ സാധിക്കും. ജോസ് കെ മാണി എംപി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്പോർട്സ്, യുവജന ക്ഷേമ പ്രവർത്തനങ്ങൾക്ക് യുവജനങ്ങൾ കൂടുതലായി മുന്നോട്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു.
ഓപ്പൺ സ്റ്റേഡിയത്തിന്റെ വൈദ്യുതീകരണത്തിന് ആവശ്യമായ തുക എം.പി ഫണ്ടിൽനിന്ന് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡൻറ് റ മഞ്ജു ബിജു, ഫിലിപ്പ് കുഴികുളo, റാണി ജോസ്, സാജു വെട്ടത്തേട്ട്, ലിന്റൺ ജോസഫ്, കുഞ്ഞുമോൻ മാടപ്പാട്ട്, ജെയിംസ് മാത്യു, ബിനോയി പുളിച്ച മാക്കൽ, ബാക്ക് രാമചന്ദ്രൻ അള്ളുംപുറം, കെ.ആർ. രഘു കരിശ്ശേരി, ടോം തടത്തികുഴി,സിജു പള്ളിക്കുന്നേൽ, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, സാബു കരിന്തയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിലെ നാല് പഞ്ചായത്തുകളിലും ഓപ്പൺ സ്റ്റേഡിയവും ഷട്ടിൽ കോർട്ടും നിർമ്മിക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അറിയിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us