/sathyam/media/post_attachments/uuhfGWITJsNDSRIW7TcZ.jpg)
പാലാ:അടുത്ത ഒരാണ്ടിൻ്റെ ഐശ്വര്യ സമ്പദ് സമൃദ്ധിയുടെ അനുഗ്രഹമായി, പാലാ ഏഴാച്ചേരി കാവിന്‍പുറം ക്ഷേത്രത്തിൽ ഉമാ മഹേശ്വരന്മാരുടെ വിഷുകൈനീട്ടം ഏറ്റുവാങ്ങാൻ നിരവധി ഭക്തരെത്തി. കാവിൻ പുറം ക്ഷേത്രത്തിൽ നൂറ്റാണ്ടുകളായി നടന്നു വരുന്ന അനുഷ്ഠാനമാണ് വിഷു നാളിലെ ഈ കൈ നീട്ട വിതരണം.
കോവിഡിനു ശേഷം ആദ്യമായി വന്ന വിഷുമഹോത്സവത്തിലും വിഷുക്കൈനീട്ടം ഏറ്റുവാങ്ങാനും ഇന്ന് രാവിലെ മുതൽ ഭക്ത ജനങ്ങളുടെ തിരക്കായിരുന്നു.
/sathyam/media/post_attachments/dWBfE3jP9koi43hAUGvn.jpg)
എത്തിച്ചേർന്ന മുഴുവന്‍ ഭക്തര്‍ക്കും ഉമാമഹേശ്വരന്‍മാരുടെ കൈനീട്ടമായി പൂജിച്ച നാണയങ്ങൾ വിതരണം ചെയ്തു. പതിറ്റാണ്ടുകളായുള്ള ഈ കൈനീട്ടം ഏറ്റുവാങ്ങാന്‍ ഇന്ന് ദൂരെദിക്കുകളില്‍ നിന്നുപോലും കാവിന്‍പുറം ക്ഷേത്രത്തില്‍ ഭക്തര്‍ കൂട്ടമായി എത്തി.
ഉമാമഹേശ്വരന്‍മാരുടെ കൈനീട്ടമായി ലഭിക്കുന്ന നാണയം പേഴ്‌സിലോ ഗൃഹങ്ങളിലോ വ്യാപരസ്ഥാപനങ്ങളിലോ പവിത്രമായി സൂക്ഷിക്കുന്നത് അടുത്ത ഒരു വര്‍ഷക്കാലത്തേക്ക് വളരെ ഐശ്വര്യകരമാണെന്നാണ് ഭക്തജനങ്ങളുടെ വിശ്വാസവും അനുഭവവും.
/sathyam/media/post_attachments/XzBj4C5lktxuf84jNJ4J.jpg)
ഇന്നു പുലര്‍ച്ചെ 5.30 ന് നടതുറപ്പും വിഷുക്കണി ദര്‍ശനവും നടന്നു. തുടര്‍ന്ന് ശ്രീകോവിലില്‍ മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നാണയ പൂജ നടത്തി. ഈ നാണയങ്ങള്‍ ഉമാമഹേശ്വരന്‍മാരുടെ കൈനീട്ടമായി ഭക്തര്‍ക്ക് വിതരണം ചെയ്തു.
മുന്‍വര്‍ഷം കൈനീട്ടമായി ലഭിച്ച നാണയങ്ങള്‍ ഭക്തര്‍ ക്ഷേത്രഭണ്ഡാരത്തില്‍ തിരികെ സമര്‍പ്പിക്കുകയും ചെയ്തു.
ഓറഞ്ച്, ആപ്പിള്‍, മുന്തിരി, അവല്‍, മലര്‍, കല്‍ക്കണ്ടം, ശര്‍ക്കര, ചെറുപഴം തുടങ്ങിയവ ചേര്‍ത്ത് മധുരഫല മഹാനിവേദ്യവും അവല്‍ നിവേദ്യവും ഭക്തര്‍ക്ക് വിതരണം ചെയ്തു. വിഷുപ്പായസം വാങ്ങാനും ഭക്തരുടെ തിരക്കുണ്ടായിരുന്നു.
വൈകിട്ട് വിഷു വിളക്കും വിശേഷാല്‍ ദീപാരാധനയും നടത്തി. പരിപാടികൾക്ക് കാവിൻ പുറം ദേവസ്വം ഭാരവാഹികൾ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us