/sathyam/media/post_attachments/aGn15GDyKjj7oeeGK08V.jpg)
പാലാ:മീനച്ചിൽ ഹിന്ദുമഹാസംഗമം ഈ വർഷം 29-ാം വർഷത്തിലേയ്ക്ക് പ്രവേശിക്കുമ്പോൾ കനിവായും സാന്ത്വനമായും സേവാഭാരതി ഒപ്പമുണ്ട്. സ്വർഗ്ഗീയ ഏഴാച്ചേരി കെ.എൻ. രാധാകൃഷ്ണന്റെ കുടുംബത്തിന് പുതിയൊരു വീട് നിർമ്മിച്ച് നൽകിയാണ് ഹിന്ദു മഹാസംഗമം ഈ വർഷം സേവന മേഖലയിൽ അതിന്റെ കടമ നിർവ്വഹിക്കുന്നത്.
സേവാഭാരതിയാണ് നിർമ്മാണത്തിന് നേതൃത്വം നൽകിയത്. വീടിന്റെ താക്കോൽ ദാനം 20ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കൊളത്തൂർ അദ്വൈതാശ്രമാധിപതി ചിദാനന്ദപുരി സ്വാമികൾ നിർവ്വഹിക്കും. രാധാകൃഷ്ണന്റെ ഭാര്യ സതി പുതിയ ഭവനത്തിന്റെ താക്കോൽ ഏറ്റുവാങ്ങും.
മുൻ വർഷങ്ങളിലും ഹിന്ദുമഹാസംഗമത്തിന്റെ പേരിൽ നിരാലംബർക്ക് സേവാഭാരതി വീട് നിർമ്മിച്ച് നൽകി മാതൃകയായിട്ടുണ്ട്. രോഗികൾക്ക് സാന്ത്വനമായി 'സംഗമവാഹിനി' ആംബുലൻസ് സർവീസ്, പാലാ ജനറൽ ആശുപത്രിയിലെ കിടപ്പ് രോഗികൾക്ക് പ്രഭാത ഭക്ഷണം നൽകുന്ന 'സേവാമൃതം' പദ്ധതി, വിദ്യാലയങ്ങൾ, ബാലികാശ്രമം തുടങ്ങി വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് മീനച്ചിൽ ഹിന്ദുമഹാസംഗമം പ്രേരണയായി.
സനാതന ധർമ്മത്തെക്കുറിച്ച് ആഴത്തിൽ പഠിക്കുക, ആചരിക്കുക, സംരക്ഷിക്കുക എന്ന ലക്ഷ്യ
ത്തോടെ ആരംഭിച്ച മീനച്ചിൽ ഹിന്ദുമഹാസംഗമം 29-ാം വർഷത്തിലേയ്ക്ക് പ്രവേശിക്കുന്നത്
ഉദ്ദേശ്യ ലക്ഷ്യങ്ങൾ മുറുകെ പിടിച്ചു തന്നെയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us