പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രണയം നടിച്ചു തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചതായ പരാതിയില്‍ മൂന്ന് യുവാക്കളെ കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തു

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

കടുത്തുരുത്തി: കടുത്തുരുത്തിയിലും സമീപപ്രദേശങ്ങളിലുമായി നാളുകളായി താമസിച്ചു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രണയം നടിച്ചു തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചതായ പരാതിയില്‍ മൂന്ന് യുവാക്കളെ കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തു.

Advertisment

വൈക്കം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കണ്ണൂര്‍ തളിപ്പറമ്പ് രാമന്തളി കണ്ടത്തില്‍ വീട്ടില്‍ മിസ്ഹബ് അബ്ദുള്‍ റഹിമാന്‍ (20), കണ്ണൂര്‍ ലേരൂര്‍ മാധമംഗലം നെല്ലിയോടന്‍ വീട്ടില്‍ ജിഷ്ണു രാജേഷ് (20), കോഴിക്കോട് വടകര കുറ്റ്യാടി അടുക്കത്ത് മാണിക്കോത്ത് വീട്ടില്‍ അഭിനവ് (20) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

17 ഉം 16 ഉം വയസ് പ്രായമുള്ള പെണ്‍ക്കുട്ടികളുടെ മൊഴിയെടുത്താണ് കേസെടുത്തിരിക്കുന്നത്. അന്വേഷണത്തില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ഏറേ ഗൗരവമുള്ളവയാണെന്നു പോലീസും സമ്മതിക്കുന്നുണ്ട്.

പ്രതികളിലൊരാളായ അഭിനവ് രണ്ട് വര്‍ഷം മുമ്പ് കടുത്തുരുത്തിയില്‍ എത്തിയതാണ്. ഇവിടെ നാളുകളോളം താമസിച്ചു ബന്ധങ്ങള്‍ ഉണ്ടാക്കിയെടുത്താണ് ഇയാള്‍ പ്രണയതട്ടിപ്പിനായി കളമുണ്ടാക്കിയെടുത്തത്. മറ്റു പ്രതികള്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇവിടെയെത്തിയവരാണ്. കല്ലറയിലും കടുത്തുരുത്തിയിലുമായിട്ടാണ് ഇവര്‍ കഴിഞ്ഞിരുന്നത്.

Advertisment