കോട്ടയം: ആർപിഎസ് അംഗങ്ങൾക്ക് അവരുടെ ടാപ് ചെയ്യുന്ന രണ്ട് ഹെക്ടർ വരെയുള്ള തോട്ടങ്ങളിലെ റബ്ബർ മരങ്ങൾ "റെയിൻ ഗാർഡ്" ചെയ്യുന്നതിനും, "സ്പ്രേയിംഗ്" നടത്തുന്നതിനും ആവശ്യമായ സാധന സാമഗ്രികളുടെ വില ധനസഹായമായി നൽകുമെന്ന് റബ്ബർ ബോർഡ് പ്രഖ്യാപിച്ചിരുന്നു. നിരക്ക് : റെയിൻ ഗാർഡ് /ഹെക്ടർ -Rs.5000/-, സ്പ്രേയിംഗ്/ഹെക്ടർ -Rs7500/-. ഈ കൃഷിമുറകൾ ചെയ്യുന്നതിനുള്ള കൂലി ചിലവ് ഓരോ കർഷകനും വഹിക്കണം.
മരങ്ങളുടെ പ്രായപരിധി - 10 വര്‍ഷം - 20 വര്‍ഷം. ഒരു ആര്‍പിഎസിന് പരമാവധി 50 ഹെക്ടർ തോട്ടത്തിൽ ഈ പദ്ധതികൾ നടപ്പിലാക്കം. ഈ സാമ്പത്തിക വർഷം മാർച്ച് 31ന് മുൻപ് ചെലവഴിക്കേണ്ട ഫണ്ട് ആണ് ഇങ്ങനെ നൽകുന്നത് അതുകൊണ്ട് മാർച്ച് 31 ന് മുൻബ് ഈ പണം കർഷകർക്ക് നൽകും എന്ന് റബ്ബർ ബോർഡ് പറഞ്ഞിരുന്നു.
ഈ പദ്ധതി പ്രകാരം ആര്‍പിഎസുകൾ കർഷകർക്ക് സാധനങ്ങൾ വാങ്ങി കൊടുത്ത ശേഷം ബില്ലുകൾ റബ്ബർ ബോർഡിൽ നൽകിയിതാണ്. കർഷകർ സബ്സിഡി തുക ഉടൻ കിട്ടും എന്ന് പ്രതീക്ഷിച്ച് ബ്ലയിഡ് പലിശക്ക് പോലും പണം വാങ്ങി റെയിൻ ഗാർഡിന് ഉള്ള സാധനങ്ങൾ വാങ്ങിയിട്ടുണ്ട്.
കേരളത്തിലെ റബ്ബർ കാർഷിക മേഖലയിലെ ദുരിതം പരിഗണിച്ചു ഈ പണം എത്രയും വേഗത്തിൽ കൊടുക്കാൻ വേണ്ട നടപടികൾ റബ്ബർ ബോർഡ് സ്വികരിക്കണം എന്ന് റബ്ബർ കർഷകരുടെ ദേശിയ സംഘടനയായ നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ് (എന്‍എഫ്ആര്‍പിഎസ്) ന്റെ എക്സിക്യൂട്ടീവ് കമ്മറ്റി ഐക്യകണ്ഠേന പാസ്സാക്കിയ പ്രമേയം റബ്ബർ ബോർഡ് അധികാരികളോട് ആവശ്യപ്പെട്ടു.