ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
/sathyam/media/post_attachments/p8iK4zaP97IRIg6PvlBv.jpg)
പാലാ:ചിറ്റാര്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിനു നാളെ കൊടിയേറും. 24നു സമാപിക്കും. നാളെ പുലര്‍ച്ചെ 5.45നും 6.40നും വിശുദ്ധ കുര്‍ബാന, നൊവേന. വൈകുന്നേരം അഞ്ചിന് കൊടിയേറ്റ്, വിശുദ്ധ കുര്‍ബാന, നൊവേന ഫാ. അലക്‌സ് മൂലക്കുന്നേല്‍, രാത്രി 7.30ന് വിശുദ്ധ കുര്‍ബാന, നൊവേന.
Advertisment
23നു പുലര്‍ച്ചെ 5.45, 6.40, 12 വൈകുന്നേരം അഞ്ച്, രാത്രി ഏഴ് എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന, നൊവേന. ഉച്ചയ്ക്ക് 12.30ന് ആയിരം മണി ജപമാല. തിരുനാള്‍ ദിനമായ 24നു രാവിലെ 5.30ന് തിരുസ്വരൂപ പ്രതിഷ്ഠ. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന.
6.30, 7.30 വിശുദ്ധ കുര്‍ബാന. ഒമ്പതിന് തിരുനാള്‍ കുര്‍ബാന ഫാ. ജോസഫ് താഴത്തുവരിക്കയില്‍. സന്ദേശം ഫാ. കുര്യന്‍ തടത്തില്‍. 10.30ന് തിരുനാള്‍ പ്രദക്ഷിണം. 12.30ന് സമാപന പ്രാര്‍ഥന 12.45ന് ഊട്ടുനേര്‍ച്ച.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us