/sathyam/media/post_attachments/y6gE7GdOULlMc9jQG44f.jpg)
ഉഴവുർ:രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായ അവസരത്തിൽ ആഘോഷമായി ഉദ്ഘാടനം ചെയ്ത ഉഴവൂരിലെ പൊലീസ് എയ്‌ഡ് പോസ്റ്റ് പ്രവർത്തനം സ്തംഭിച്ചു. രണ്ട് ദിവസമായി അടഞ്ഞാണ് എയ്‌ഡ് പോസ്റ്റ്.
പൊലീസ് എയ്‌ഡ് പോസ്റ്റ് ഔട്ട് പോസ്റ്റായി ഉയർത്തണമെന്ന് ഉഴവൂരിലെ പൊതുസമൂഹത്തിൽ നിന്ന് ആവശ്യം ഉയർന്ന് സർക്കാർ തലത്തിൽ നൽകിയ നിവേദനത്തിൽ ആഭ്യന്തര വകുപ്പ് കൂടിയാലോചനകൾ നടക്കവേ ആണ് പൊലീസ് എയ്‌ഡ് പോസ്റ്റ് പ്രവർത്തനം സ്തംഭിച്ചിരിക്കുന്നത്.
/sathyam/media/post_attachments/JNEnts38ipA76m4j8LFb.jpg)
ഉദ്ഘാടന സമയത്തെ സ്റ്റാഫ് പാറ്റേൺ മാറി ഹോം ഗാർഡിലേക്ക് എയ്‌ഡ് പോസ്റ്റ് പ്രവർത്തന നിയന്ത്രണം മാറി. കിടങ്ങൂർ - നെടുമ്പാശ്ശേരി ജില്ലാ മാതൃക റോഡായ ഈ റോഡിൽ വാഹനഗതാഗതം വളരെ തിരക്കാണ്.
ഉഴവുർ ടൗണിൽ റോഡിന്റെ ഇരുവശവും ഉള്ള അനധികൃത വാഹനപാർക്കിംഗ് ടൗണിൽ ഗതാഗത കുരുക്ക് സൃഷ്ടിക്കാറുണ്ട്. ഈ അനധികൃത വാഹനപാർക്കിംഗിന് എതിരെ നിയമനടപടി സ്വീകരിച്ചിരിക്കുന്നത് എയ്‌ഡ് പോസ്റ്റിലെ ഹോം ഗാർഡമാരായിരുന്നു.
ജില്ലയിൽ ആവശ്യത്തിന് ഹോം ഗാർഡമാരുടെ എണ്ണം കുറവാണ് എന്നാണ് പൊലീസ് വാദം. അടിയന്തരമായി ഉഴവൂരിലെ പൊലീസ് എയ്‌ഡ് പോസ്റ്റ് പ്രവർത്തനം സുഗമമാക്കാൻ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരുടെ നിയമനം സർക്കാർ നടത്തണമെന്നാണ് നാട്ടുകാരുടെയും ഗ്രാമപഞ്ചായത്ത് അധികൃതരുടെയും ആവശ്യം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us