കെഎസ്ഇബി കടുത്തുരുത്തി സെക്ഷനിൽ വോൾട്ടേജ് ക്ഷാമം മൂലം ക്ഷീരകർഷകർ ബുദ്ധിമുട്ടിൽ ! പരാതിപ്പെട്ട് ഒരു മാസത്തിലധികമായിട്ടും നടപടികൾ ഒന്നും ഉണ്ടായിട്ടില്ല

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

കടുത്തുരുത്തി: ഒന്നര മാസത്തിലധികമായി വോൾട്ടേജ് ക്ഷാമം മൂലം കർഷകർക്ക് അവരുടെ പശുക്കളെ കറക്കുന്നതിന് ഉപയോഗിക്കുന്ന യന്ത്രങ്ങൾ തകരാറിലാകുന്നത് പതിവായിരിക്കുകയാണ്.

Advertisment

വോൾട്ടേജ് വ്യതിയാനം മൂലം യന്ത്രങ്ങൾ തകരാറിലാകുന്നത് പതിവായതും പാൽ കറവ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുമായി കർഷകർ പെട്രോൾ എൻജിൻ മോട്ടോർ വച്ച് ആണ് കറവ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നത്. ദിവസേന രണ്ട് ലിറ്ററോളം പെട്രോൾ ആയതിന് വേണ്ടി ചെലവ് ആയികൊണ്ടിരിക്കുന്നു.

ഒരു മാസത്തിലധികമായി നടക്കുന്ന ഈ വോൾട്ടേജ് വ്യതിയാനത്തിനെതിരെ നിരവധി തവണ പരാതി നൽകിയിട്ടും വേണ്ട നടപടികൾ സ്വീകരിച്ചു പരാതിക്ക് പരിഹാരം ഉണ്ടാക്കുവാൻ കെഎസ്ഇബി അധികൃതർക്ക് സാധിച്ചിട്ടില്ല.

കടുത്തുരുത്തി കെഎസ്ഇബി സെക്ഷനിലെ ഈ വോൾട്ടേജ് ക്ഷാമത്തിന് അധികൃതർ എത്രയും പെട്ടെന്ന് തന്നെ നടപടികൾ സ്വീകരിക്കണം എന്നതാണ് ക്ഷീര കർഷകരുടെ ആവശ്യം.

Advertisment