/sathyam/media/post_attachments/sJnuNQoPMe9dHZxicmPz.jpg)
പാലാ:പാലാ ജനറൽ ആശുപത്രിയിലെ അത്യഹിതാ വിഭാഗത്തിലേക്കുള്ള പ്രവേശന കവാടം അടിയന്തിരമായി വികസിപ്പിച്ച് യാത്ര സുഗമമാക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് പാലാ പൗരാവകാശ സംരക്ഷണ സമതി ആവശ്യപ്പെട്ടു.
പ്രസിഡന്റ് അഡ്വ. സന്തോഷ് മണര്കാട്ട് അധ്യക്ഷത വഹിച്ചു. ഒരു ജനറൽ ആശുപത്രിയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് അത്യാഹിത വിഭാഗം. രോഗികളുമായി വരുന്ന ആംബുലൻസ് ഡ്രൈവര്‍മാര്‍ക്കാണ് ഏറ്റവും ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്.
ഇപ്പോൾ ഉപയോഗിക്കുന്ന വഴി കാണാൻ പോലും പറ്റാത്ത വിധം കാട് പിടിച്ചു കിടക്കുകയാണ്. ഇതിലെ ആംബുലൻസ് തിരിക്കിവാൻ പോലും കഴിയില്ല. ഒരു തവണ മുൻപോട്ട് പിന്നെ പുറകോട്ട് അതിനുശഷം താഴോട്ട് എല്ലാം കഴിഞ്ഞു എമര്‍ജന്‍സിയില്‍ ചെല്ലുമ്പോൾ രോഗി മിക്കവാറും മരിച്ചിരിക്കും.
എത്രയും പെട്ടന്ന് റോഡ് നിർമ്മിക്കണമെന്നും കാട് വെട്ടി തെളിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ മൈക്കിൾ കാവുകാട്ട്, ജോസ് വേരനാനി, എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us