/sathyam/media/post_attachments/1MxWFZPzcTfw5kdJe1Jr.jpg)
ഉഴവൂർ:ഇൻഡ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 24-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള ഘടക സമ്മേളനങ്ങളുടെ ഭാഗമായി ഉഴവൂർ ലോക്കൽ സമ്മേളനം ആരംഭിച്ചു. സ. സി.ആർ നാരായണൻ നഗറിൽ ചേർന്ന ഉഴവൂർ ലോക്കൽ സമ്മേളന പ്രതിനിധി സമ്മേളനം അഡ്വ: ബിനു ബോസ് ഉദ്ഘാടനം ചെയ്തു.
പാർട്ടി മുതിർന്ന അംഗം അബ്രാഹം മാത്യൂ കാറത്താനത്ത് പാതക ഉയർത്തി. ലോക്കൽ സെക്രട്ടറി വിനോദ് പുളിക്കനിരപ്പേൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. റോയി തെനംകുഴിയിൽ, ഷാജി പന്നിമറ്റത്തിൽ എന്നിവർ പ്രസീഡിയം നയിച്ചു.
സമ്മേളനത്തിന് അഭിവാദ്യങ്ങളർപ്പിച്ചു കൊണ്ട് പാർട്ടി നേതാക്കളായ എൻ.എം. മോഹനൻ, പി.ജി. ത്രിഗുണസെൻ, സണ്ണി ആനാലിൽ, ലൂക്കോസ് പനച്ചാംകുടിലിൽ, തുടങ്ങിയവർ പ്രസംഗിച്ചു.
ഉഴവൂർ ലോക്കൽ കമ്മറ്റി സെക്രട്ടറിയായി റോയി തെനംകുഴിയിലിനേയും അസി. സെക്രട്ടറിയായി ഇ.ജി. ഹരിദാസിനേയും കമ്മറ്റിയംഗങ്ങളായി സജി കുഴിപ്പിൽ, ഫിലിപ്പ് വേലിക്കെട്ടേൽ, റോസ്മി സെബാസ്റ്റ്യൻ, ജോബി വിരുത്തിയിൽ, ലൂക്കോസ് പനച്ചാംകുടിലിൽ, ഷാജി പന്നിമറ്റത്തിൽ, ബിജു കപ്പടയിൽ, കെ.പി. സുധീർ, തോമസ് പുറ്റത്താക്കൽ, അബ്രാഹം കാറത്താനത്ത്, സ്റ്റീഫൻ ചെട്ടിക്കൻ എന്നിവരേയും സമ്മേളനം തെരഞ്ഞെടുത്തു.
സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 5 ന് ഉഴവൂർ ഓപ്പൺ സ്റ്റേജിൽ പൊതുസമ്മേളനം നടക്കും. സമ്മേളനത്തിന്റെ ഉദ്ഘാടനം ഇ.എസ്. ബിജിമോൾ എക്സ് എംഎൽഎ നിർവ്വഹിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us