/sathyam/media/post_attachments/BP2bMZkcst42i13LtUMA.jpg)
പാലാ:മീനച്ചിലാറിന് കുറുകെ നഗരസഭാ പ്രദേശത്ത് നിർമ്മിച്ചിട്ടുള്ള കളരിയാം മാക്കൽ ചെക്ക്ഡാം ശുചീകരണo ആരംഭിച്ചു. കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായ പ്രളയങ്ങളെ തുടർന്ന് ഒഴുകി എത്തിയ മണ്ണും ചെളിയും വൃക്ഷങ്ങളും അടിഞ്ഞുകൂടിയ നിലയിലായിരുന്നു ചെക് ഡാം.
അടിഞ്ഞുകൂടിയ ചെളിയും പാഴ് വസ്തുക്കളും നീക്കം ചെയ്ത് ശുചീകരണത്തിന് നടപടി ആവശ്യപ്പെട്ട് നഗരസഭാ ചെയർമാൻ ആൻ്റോപടിഞ്ഞാറേക്കര ജോസ്.കെ മാണി എം.പി മുഖാന്തിരം ജലസേചന മന്ത്രി റോഷി അഗസ്ത്യന് നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ മൈനർ ഇറിഗേഷൻ വിഭാഗം ഫണ്ട് ലഭ്യമാക്കിയതിനെ തുടർന്നാണ് ശുചീകരണത്തിന് നടപടിയായത്.
/sathyam/media/post_attachments/0hezWXbxCC3K9AlfiTLG.jpg)
വേനൽകാലത്ത് ചെക്ക്ഡാം ഷട്ടറുകൾ ഉയർത്തുവാൻ നടപടി സ്വീകരിച്ചിരുന്നുവെങ്കിലും കുടിവെള്ള പ്രശ്നം ഉണ്ടാകുമെന്ന് കരുതി മാറ്റി വയ്ക്കുകയായിരുന്നു. കനത്ത വേനൽമഴയിൽ നീരൊഴുക്ക് ശക്തമായതിനെതുടർന്നാണ് ഇപ്പോൾ ഉപകരണ സഹായത്തോടെ ഷട്ടറുകൾ ഉയർത്തി അടിഞ്ഞുകൂടിയ മണ്ണും ചെളിയും നീക്കം ചെയ്യുന്നത്.
ഇതിനായി ബാർജ് എത്തിച്ച് അതിൽ ഹിറ്റാച്ചി മണ്ണുമാന്തിയന്ത്രം സ്ഥാപിച്ചാണ് മാലിന്യങ്ങൾ നീക്കം ചെയ്യുന്നത്. ചെക് ഡാമിന് കുറുകെ കിടക്കുന്ന വൻ മരവും മുറിച്ചു നീക്കം. മൂന്ന് ലക്ഷം രൂപയുടെ പ്രവർത്തികളാണ് ഇപ്പോൾ ഈ ഭാഗത്ത് നടപ്പാക്കുന്നത് എന്ന് നഗരസഭാ ചെയർമാൻ പറഞ്ഞു.
/sathyam/media/post_attachments/H3QmCejuiyS2hBoywkun.jpg)
നഗരസഭാ അധികൃതരും ജലസേചന വകുപ്പ് അധികൃതരും ശുചീകരണ പ്രവർത്തനങ്ങൾക്കായി എത്തി. നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര, കൗൺസിലർമാരായ തോമസ് പീറ്റർ, ജോസ് ചീരാംകുഴി, ബിന്ദു മനു, അസി. എക്സിക്യൂട്ടീവ് എൻജിനീയർ പി.എ. മിനിമോൾ, അസി. എൻജിനീയർ എം.മനീഷ്, ജോജോ സ്കറിയാ, രാജപ്പൻ മുടപ്പനാൽ, സന്തോഷ് കല്യാ, ബിജോയി നെല്ലുകാരൻ എന്നിവരും ശുചീകരണത്തിന് നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us