/sathyam/media/post_attachments/2UAPTuJ1yitnXtGzWiII.jpg)
പാലാ:മൂന്ന്പതിറ്റാണ്ടിന്റെ സേവനത്തിനു ശേഷം ഡോ. റെജി വര്‍ഗ്ഗീസ് മേക്കാടന്‍ അരുവിത്തുറ സെന്റ ജോര്‍ജസ് കോളേജിന്റെ പ്രിന്‍സിപ്പാള്‍ സ്ഥാനത്തു നിന്നും വിരമിക്കുന്നു. കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികൂടിയായ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍ 1992ലാണ് അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിക്കുന്നത്. 2010ല്‍ എം ജി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റും നേടി പിന്നീടങ്ങോട്ട് കലാലയത്തിന്റെ സമസ്ത മേഖലകളിലും വെന്നി കൊടി പാറിക്കുന്ന ഒരു മേക്കാടന്‍ ഇഫക്ടിനാണ് നാട് സാഷ്യം വഹിച്ചത്.
പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തിലെ അധ്യാപകനും പിന്നീട് വിഭാഗം മേധാവിയും ആയിരുന്നു. എന്‍എസ്എസിന്റെ ചുമതലക്കാരനായി 4 വര്‍ഷവും എന്‍സിസിയുടെ അമരക്കാരനായി 5വര്‍ഷവും കോളേജിന്റെ ഐക്യം ഏസി കോഡിനേറ്ററായി 3 വര്‍ഷവും ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
2016 മുതല്‍ കോളേജിന്റെ ഗവേണിങ്ങ് ബോഡി അംഗമായും സേവനമനുഷ്ഠിച്ചു. 2019 ലാണ് ഡോ.റെജി വര്‍ഗ്ഗീസ് മേക്കാടന്‍ അരുവിത്തുറ സെന്റ് ജോര്‍ജസ് കോളജിന്റെ അമരത്തേക്ക് വരുന്നത്.
കോവിഡ് മാഹാവ്യാധി കാലത്ത് ലോകം വിറങ്ങലിക്കുകയും കലാലയങ്ങള്‍ അനാഥമാവുകയും ചെയ്തപ്പോള്‍ ഒരു പാന്റമിക്ക് കലണ്ടര്‍ തയ്യാറാക്കി പരിമിതികളെ സാധ്യതകളാക്കി വിദ്യാദ്യാസ രംഗത്ത് വിപ്ലവകരമായ മുന്നേറ്റത്തിലേക്ക് അദ്ദേഹം കോളേജിനെ നയിച്ചു.
രാജ്യത്തിനകത്തും പുറത്തുമുള്ള അതിവിശിഷ്ട വ്യക്തിത്വങ്ങള്‍ വെബിനാറുകളിലൂടെ കോളേജിന്റെ പാഠ്യതരപ്രവര്‍ത്തനങ്ങളുടെ ഭാഗമായി. ഇത്തരത്തില്‍ 200ലധികം വെബിനാറുകളാണ് 2020 -21 വര്‍ഷത്തില്‍ നടന്നത്.
സംസ്ഥാനത്ത് ഒരു ക്യാപസും ഈ മഹാമാരിക്കാലത്ത് ഇത്ര സജീവമായി പ്രവര്‍ത്തിച്ചിട്ടില്ല. അക്കാദമിക രംഗത്ത് നിരവധി അംഗികാരങ്ങളും ഈ കാലയളവില്‍ കോളജിനെ തേടിയെത്തി.
ക്യാംപസിന്റെ ഭൗതീക രംഗത്തും വലിയ കുതിപ്പാണ് ഈ കാലയളവില്‍ ഉണ്ടായത്. പുതിയ സയന്‍സ് ബ്ലോക്ക് ക്യാപസിന് സ്വന്തമായി ട്രാന്‍സ്സ് ഫോമര്‍, ജനറേറ്റര്‍ റൂം, പുതിയ ലൈബ്രറി കം അഡ്മിനിട്രേറ്റിവ് ബ്ലോക്ക്, ഓപ്പണ്‍ ജീനേഷ്യം 40 കെവി സോളാര്‍ പാനല്‍ പവ്വര്‍ യൂണിറ്റ് എന്നിവ പൂര്‍ത്തിയാക്കുന്നതിന് കോളേജ് മാനേജര്‍ റവ. ഡോ: അഗസ്റ്റ്യന്‍ പാലക്കാപറമ്പില്‍, കോളേജ് ബര്‍സാര്‍ റവ. ഫാ. ജോര്‍ജ് പുല്ലുകാലായിക്കുമൊപ്പം മുന്നണിപ്പോരാളിയായി.
കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ യൂണിവേഴ്‌സിറ്റി റാങ്കുകളുടെ പെരുമഴയാണ് ക്യാപസില്‍ പെയ്തിറങ്ങിയത്. 100 ല്‍പരം റാങ്കുകള്‍ ഈ കാലഘടത്തില്‍ ക്യാപസിനു ലഭിച്ചു. പ്രിന്‍സിപ്പാളായി ചുമതലയേറ്റ ശേഷം നാളിതു വരെ തനിക്ക് അര്‍ഹമായ ഒരു ലീവു പോലും എടുക്കാതെ നിതാന്ത ജാഗ്രതയോടെ അദ്ദേഹം കലാലയത്തിന്റെ കാവലാളായി.
സുത്യര്‍ഹമായ 31 വര്‍ഷത്തെ സേവനങ്ങള്‍ക്കു ശേഷം കലാലയത്തിന്റെ ഈ ഉരുക്കു മനുഷ്യന്‍ സെന്റ് ജോര്‍ജസ് കോളേജിന്റെ പടികളിറക്കുബോള്‍ നികത്താനാവാത്ത ശൂന്യതയാവും ക്യാപസിനുണ്ടാവുക. അദ്ദേഹത്തിന് കോളേജിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.
യാത്രയപ്പു സമ്മേളനത്തില്‍ പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, എംജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. സാബു തോമസ്, കോളേജ് മാനേജര്‍ റവ. ഡോ അഗസ്റ്റിയന്‍ പാലക്കാപറമ്പില്‍, കോളേജ് ബര്‍സാര്‍ ഫാ. ജോര്‍ജ്ജ് പുല്ലു കാലായില്‍, മുന്‍ പിഎസ്സി അംഗം പ്രഫ: ലോപ്പസ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു
അരുവിത്തുറ മേക്കാട്ട് മത്തായി വര്‍ഗ്ഗീസിന്റെയും മറിയക്കുട്ടിയുടെയും എട്ടു മക്കളില്‍ ഏഴാമനാണ് റെജി വര്‍ഗീസ്. ഭാര്യ: ബിന്ദു. മക്കള്‍: ഡോ. അഖില്‍ റെജി, ഡോ. അരതി റെജി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us