/sathyam/media/post_attachments/G4d7efrcUPFyDhsnJLdO.jpg)
കുറവിലങ്ങാട്: കൊച്ചി മണി ചെയിൻ തട്ടിപ്പു കേസിൽ ഇര ആയവരിൽ വെളിയന്നൂർ സ്വദേശികളും. വെളിയന്നൂരിലുള്ള ഏജന്റ് മുഖാന്തരം നിരവധി ആൾക്കാർ ആണ് പണം നിക്ഷേപിച്ചത്. 2019 ൽ യുഎഇയിൽ രജിസ്റ്റർ ചെയ്ത കമ്പനിയുടെ പേരിലാണ് ജനങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിച്ചിരുന്നത്.
കഴിഞ്ഞ രണ്ട് വർഷം കൊണ്ട് കോടികളാണ് കമ്പനിയുടെ പേരിൽ തട്ടിയെടുത്തത്. പണം ബിറ്റ്കോയിനിലേക്ക് മാറ്റിയെന്നാണ് പ്രതികൾ നൽകിയ മൊഴി. കേസുമായി ബന്ധപ്പെട്ട് മറ്റു രണ്ട് പ്രധാന പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്.
തട്ടിപ്പിൽ സംസ്ഥാനത്തെ ഉന്നത രാഷ്ട്രീയ നേതാക്കൾക്കും പങ്കുണ്ടെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്. തട്ടിപ്പിൽ രാഷ്ട്രീയ ബന്ധമെന്ന ആരോപണം പൊലീസ് തള്ളികളഞ്ഞിട്ടില്ല. ഈ സ്വാധീനമുപയോഗിച്ചാണ് അറസ്റ്റിലായ പ്രതികളടങ്ങുന്ന സംഘം കോടികൾ തട്ടിയെടുത്തത്.
ഈ പണമുപയോഗിച്ച് പ്രതികൾ വലിയ ആഢംബര ജീവിതമാണ് നയിച്ചിരുന്നതെന്നാണ് പൊലീസ് കണ്ടെത്തൽ. സ്വീഡൻ സ്വദേശിയാണ് കമ്പനിയുടെ ഉടമയെന്നാണ് പ്രതികൾ പറയുന്നത്. എന്നാൽ ഇടപാടുകളിൽ പലതും നടന്നത് കേരളത്തിലാണ്.
കൂടുതൽ പേർക്ക് പണം നഷ്ടമായോ എന്നതിൽ വരും ദിവസങ്ങളിൽ വ്യക്തതയുണ്ടാകും എന്നാണ് പോലീസ് പറയുന്നത്. വെളിയന്നൂർ, പുതുവേലി, ഉഴവുർ, കൂത്താട്ടുകുളം ഭാഗങ്ങളിൽ പണം നഷ്ടപെട്ടവർ പോലീസിനെ സമീപിക്കുവാൻ ഒരുങ്ങുകയാണ്.
മറ്റ് പ്രദേശങ്ങളിൽ നിന്നും കൂടുതൽ പേരിൽ നിന്ന് പണം നഷ്ടപെട്ടതായും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. സോഷ്യൽ മീഡിയ വഴിയാണ് ആദ്യം മണിചെയിൻ പ്രചാരണം കൂടുതലായി നടത്തിയിരുന്നത് എന്ന് പൊലീസ് പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us