ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
/sathyam/media/post_attachments/EFb9YgOE7UOZ4v6Zch9m.jpg)
പാലാ: റഷ്യയില്‍ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ഥിയായിരുന്ന മലയാളി യുവാവ് നിര്യാതനായി. രാമപുരം തെക്കേനെടുംപുറത്ത് സാബുവിന്‍റെ മകന്‍ ഡോ. സുധി സാബുവാണ് മരിച്ചത്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30 -ന് രാമപുരത്തെ വീട്ടുവളപ്പില്‍ നടക്കും.
Advertisment
റഷ്യയില്‍ പല്ലിന്‍റെ റൂട്ട് കനാല്‍ ചികിത്സയ്ക്കിടെയുണ്ടായ ആരോഗ്യ പ്രശ്നങ്ങളാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. ചികിത്സയ്ക്കിടെ ന്യുമോണിയ പിടിപെടുകയും ആരോഗ്യനില വഷളാകുകയുമായിരുന്നു.
ഒരു മാസത്തിനു ശേഷം ജൂണില്‍ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയായി നാട്ടിലേയ്ക്ക് മടങ്ങാനിരിക്കെയാണ് മരണം. മൃതദേഹം വ്യാഴാഴ്ച രാവിലെ 8 മണിയോടെ വസതിയിലെത്തിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us