/sathyam/media/post_attachments/05IEBUrbcDOnASZXVUdu.jpg)
കടുത്തുരുത്തി: കേരള സ്റ്റേറ്റ് ബാർബർ - ബ്യൂട്ടീഷൻ അസോസിയേഷൻ്റെ കോട്ടയം ജില്ലാ സമ്മേളനം മെയ് ഒന്നിന് കടുത്തുരുത്തിയിൽ നടന്നു ജല്ലാ പ്രസിഡന്റ് രവീന്ദ്രദാസ് പതാക ഉയർത്തി ആരംഭിച്ച പ്രകടനം മാർക്കറ്റ് ജംഗ്ഷൻ ചുറ്റി സമ്മേളന നഗരിയിൽ സമാപിച്ചു.
കടുത്തുരുത്തി സാൽവൻ നഗർ(കടപ്പൂരാൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കടുത്തുരുത്തി എം.എൽ.എ.മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തുജില്ലാ പ്രസിഡൻ്റ് കെ.രവീന്ദ്രദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എസ്.മോഹനൻ മുഖ്യപ്രഭാഷണം നടത്തി.
അനുശോചന പ്രമേയം ജില്ലാ ജോ : സെക്രട്ടറി ടി.കെ പ്രസാദ് അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എന്‍ സന്തോഷ് സ്വാഗതമാശംസിച്ചു. സംഘടനാ റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി പി.വി.മോഹനനും വാർഷിക റിപ്പോർട്ട് ജില്ല സെക്രട്ടറി എ.കെ.കുട്ടനും, കണക്ക് ജില്ലാ ട്രഷറർ കെ.ജി.സജീവും അവതരിപ്പിച്ചു.
സംസ്ഥാന എക്സിക്യൂട്ടിവ് അംഗം യു.എൻ. തമ്പി മുതിർന്ന പ്രവർത്തകരെ ആദരിച്ചു. കെ. സുരേഷ് കുമാർ, കെ.എൻ.ശ്യാമു, വി.എസ്.തമ്പി, ടി.കെ.പ്രസാദ്, ഇ.സി.സോമൻ, പി.ജി.സുജേഷ് തുടങ്ങിയവർ സംസാരിച്ചു.
സമ്മേളനത്തെ തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ജില്ലാ പ്രസിഡന്റായി കെ.ജി സജീവ്, ജില്ലാ സെക്രട്ടറിയായി, കെ. രവീന്ദ്രദാസ് ട്രഷററായി, എന്‍ സന്തോഷ് വൈസ്, പ്രസിഡന്റുമാരായി ടി.എന്‍ ശങ്കരൻ, എന്‍.എസ് സുനിൽ കുമാർ, കെ സുരേഷ് കുമാർ, ജോ : സെക്രട്ടറിമാരായി വി.പി രതീഷ്, ടി.കെ പ്രസാദ് പി.ബി അശോകൻ എന്നിവരെ തെരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റിയിലേക്ക് കെ.ജി സജീവ്, കെ രവീന്ദ്രദാസ്, എ.കെ കുട്ടൻ, പി.വി മോഹനൻ, യു.എന്‍ തമ്പി എന്നിവരെ തെരഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us