/sathyam/media/post_attachments/WgidlYHhfK9d0mcHYzYm.jpg)
പാലാ: 'ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ' വിമുക്തി മിഷന്റെ സഹകരണത്തോടെ, സംസ്ഥാനത്തെ ഏറ്റവും വലിയ വിദ്യാർത്ഥി കൂട്ടായ്മയായ 'സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി', " 'ലഹരി ആസക്തിക്കെതിരെ എസ്‌പിസി' (SPC Against Addiction) എന്ന കമ്മ്യൂണിറ്റി പ്രൊജക്ടിന്റെ ഭാഗമായി സംസ്‌ഥാന തലത്തിൽ നടത്തുന്ന ഫുട്ബോൾ ടൂർണമെന്റിന്റെ മുന്നോടിയായി,
പാലാ പോലീസ് സബ്ഡിവിഷനിലെ 6 സ്കൂളുകളിൽ നിന്നുള്ള എസ്‌പിസി കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടു നടന്ന ഫുട്ബോൾ മത്സരത്തിന്റെ ഫൈനലിൽ, നാളെ (മെയ് 5) കെടിജെഎംഎച്ച്എസ് ഇടമറ്റം, കിടങ്ങൂർ സെന്‍റ് മേരീസ് എച്ച്എസ്എസുമായി പൂഞ്ഞാർ ജി.വി രാജാ സ്റ്റേഡിയത്തിൽ വെച്ച് ഏറ്റുമുട്ടുന്നു.
/sathyam/media/post_attachments/Fa6Dc8kR00lC8ILISfB2.jpg)
ഇന്ന് നടന്ന ഉദ്ഘടന ചടങ്ങിൽ, പഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിൾ അധ്യക്ഷത വഹിച്ചു. പാലാ ഡിവൈഎസ്‌പി ഷാജു ജോസ് മത്സരം ഉദ്ഘാടനം നിര്‍വ്വഹിച്ചു. ദ്രോണാചാര്യ കെ.പി തോമസ് മാഷ്, പാലാ പോലീസ് എസ്എച്ച്ഒ കെ.പി ടോംസണ്‍, മരങ്ങാട്ടുപ്പിള്ളി പോലീസ് എസ്എച്ച്ഒ അജേഷ്‌കുമാർ, ഈരാറ്റുപേട്ട എസ്ഐ വിഷ്ണു വി.വി, എസ്‌പിസി അസി. നോഡല്‍ ഓഫീസര്‍ എഎസ്ഐ സുരേഷ്‌കുമാർ. ആർ, ജനമൈത്രി ബീറ്റ് ഓഫീസർ ബിനോയ് തോമസ്, എസ്എംവി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ജോണ്‍സണ്‍ ജോസഫ്, എസ്എംവി ഹഡ് മാസ്റ്റര്‍ നന്ദകുമാർ, എസ്എംവി സ്കൂൾ എസ്‌പിസി സിപിഒ സിന്ധു എസ് നായർ, എക്സൈസ് ഉദ്യോഗസ്ഥർ, വിവിധ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ, വിവിധ സ്കൂളിലെ ടീച്ചർമാർ എന്നിവർ പങ്കെടുത്തു.
/sathyam/media/post_attachments/ynpNFvQhLoJm9KTBRd32.jpg)
ഇന്ന് നടന്ന മത്സരത്തിൽ കെടിജെഎംഎച്ച്എസ് ഇടമറ്റം എസ്എംവിഎച്ച്എസ്എസ് പൂഞ്ഞാറിനെ തോൽപിച്ചും സെന്‍റ് മേരീസ് എച്ച്എസ്എസ് കിടങ്ങൂർ, കുറിച്ചിത്താനം ശ്രീകൃഷ്ണ എച്ച്എസിനെ തോൽപിച്ചും ഫൈനലിൽ കടന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us