/sathyam/media/post_attachments/bB1V0DVNadCim4iq785e.jpg)
കുറുമാപ്പുറം ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിൽ നരസിംഹ ജയന്തി ആഘോഷവും, ഏഴാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും മെയ് 7 മുതൽ 15 വരെ തീയതികളിൽ നടക്കും. ശനിയാഴ്ച വൈകിട്ട് 5. 30ന് യജ്ഞ വേദിയിൽ പ്രതിഷ്ഠിക്കുവാനുള്ള ശ്രീകൃഷ്ണ വിഗ്രഹവുമായുള്ള വിളംബര രഥഘോഷയാത്ര ക്ഷേത്ര സന്നിധിയിലേക്ക് നടക്കും.
6. 45 ന് തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ കണ്ഠരര് രാജീവരരുടെ മുഖ്യകാർമികത്വത്തിൽ ശ്രീകൃഷ്ണ വിഗ്രഹ പ്രതിഷ്ഠയും, ഭദ്രദീപ പ്രകാശനവും. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോൺസൺ തോമസ് കൊട്ടുകാപ്പള്ളി സപ്താഹയജ്ഞo ആദ്യ ഫണ്ട് സ്വീകരിക്കും.
ഞീഴൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പനയ്ക്കൽ ക്ഷേത്രത്തിന്റെ കിഴക്കേനട പുനരുദ്ധാരണ ഫണ്ട് സ്വീകരിക്കും. പഞ്ചായത്ത് മെമ്പർ ശ്രീലേഖ മണിലാൽ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് ശ്രീമദ് ഭാഗവത മാഹാത്മ്യ പാരായണവും പ്രഭാഷണവും ആരംഭിക്കും.
തൃക്കൊടിത്താനം വിശ്വനാഥൻ യജ്ഞാചാര്യനും, ചാലാപ്പള്ളി പ്രസാദ്, ചാലാപ്പള്ളി അനിൽ, നാരങ്ങാനം സന്തോഷ്, എന്നിവർ യജ്ഞ പൗരാണികരും, തഴവ ജഗദീശ് യജ്ഞഹോതവുമാണ്. ഞായറാഴ്ച യജ്ഞ വേദിയിൽ രാവിലെ ആറിന് ഭദ്രദീപ പ്രതിഷ്ഠ, പത്തിന് വരാഹാവതാരം.
തിങ്കളാഴ്ച രാവിലെ 10ന് വിശേഷാൽ പൂജ , നരസിംഹാവതാരം, ചൊവ്വാഴ്ച രാവിലെ 11ന് ഉണ്ണിയൂട്ട്, ബുധനാഴ്ച രാവിലെ പത്തിന് സമൂഹ മൃത്യുഞ്ജയഹോമം, വൈകിട്ട് അഞ്ചിന് വിദ്യാഗോപാലമന്ത്രാർച്ചന, മെയ് 12ന് രാവിലെ 10ന് രുക്മണിസ്വയംവരം, 11ന് സ്വയംവര ഘോഷയാത്ര തിരുവാതിര, വൈകിട്ട് 5. 30ന് സർവ്വൈശ്വര്യപൂജ, 13 ന് രാവിലെ 9.30 ന് നവഗ്രഹ പൂജ, തുടർന്ന് അവിൽകിഴി സമർപ്പണം, 14 ന് രാവിലെ അഞ്ചിന് അഷ്ടദ്രവ്യമഹാഗണപതിഹോമം, പതിനൊന്നിന് സ്വാധാമപ്രാപ്തി, പിതൃപൂജ, 12 ന് കലശാഭിഷേകം, വൈകിട്ട് 6 30ന് ക്ഷേത്രത്തിൽ ദീപാരാധന, രാത്രി ഏഴിന് നൃത്തസന്ധ്യ, എന്നിവ നടക്കും.
ശ്രീ നരസിംഹ ജയന്തി ആഘോഷ ദിനത്തിൽ ഉച്ചയ്ക്ക് ഒന്നിന് ഭഗവാന്റെ പിറന്നാൾ സദ്യ, വൈകിട്ട് 5. 30ന് നടതുറക്കൽ, രാത്രി 7. ന് പൂമൂടൽ, 7 30ന് പ്രശസ്ത സിനിമ ടെലിവിഷൻ താരങ്ങൾ അണിനിരക്കുന്ന "ബംബർ ചിരി"മിമിക്സ്, ട്രാക്ക് ഗാനമേള, മാജിക് ഡാൻസ് എന്നിവ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കടുത്തുരുത്തി പ്രസ്സ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ ആഘോഷ കമ്മിറ്റി ഭാരവാഹികളായ സതീഷ് പി.ആർ, എ.വി ഗോപാലകൃഷ്ണൻ, ഇ.പി സാബു, വി.കെ മധു.എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us